aparna shaji|
Last Modified വെള്ളി, 7 ഒക്‌ടോബര്‍ 2016 (17:16 IST)
മലയാള
സിനിമ കണ്ട എറ്റവും വലിയ റിലീസ് ആയിരുന്നു പുലിമുരുകന്റേത്. ആരാധകർക്ക് കളർഫുൾ ട്രീറ്റായിരുന്നു
പുലിമുരുകൻ ഒരുക്കിയത്. തീയേറ്റർ ഇളക്കി മറിച്ചാണ് സിനിമ മുന്നേറുന്നത്. തിയ്യറ്റില്‍ മുപ്പത് കോടി ക്ലബും കടന്ന് മുന്നേറുന്ന മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ ചിത്രം ഒപ്പത്തെ ഒരാഴ്ച കൊണ്ട് പുലിമുരുകന്‍ തകര്‍ക്കുമെന്നാണ് ആരാധകര്‍ പറയുന്നത്. അങ്ങനെയെങ്കിൽ ലഭിക്കുന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ പുലിമുരുകൻ 100 കോടി ക്ലബിൽ ഇടം നേടും.
പുലിമുരുകന്‍ നൂറ് ദിവസം തികയ്ക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. സ്റ്റണ്ട് രംഗങ്ങളും പുലിയും തകര്‍ത്തെന്നാണ് പറയുന്നത്. മലയാളത്തിലെ ഏറ്റവും കളക്ഷനുകൾ ഉള്ള സിനിമകൾ ഹിറ്റാക്കിയത് സ്ത്രീ പ്രേക്ഷകർ തന്നെയാണ്. ആദ്യ ദിനം സിനിമ കണ്ടിറങ്ങിയ സ്ത്രീകൾക്ക് നല്ല അഭിപ്രായമാണ്. പുലിയെ പേടിച്ച് സ്ത്രീകൾ വീട്ടിലിരുന്നില്ലെങ്കിൽ ചിത്രം നൂഋ കോടി ക്ലബിൽ എത്തുമെന്ന് ഉറപ്പാണ്.
കബാലിയുടെ ആദ്യ ദിന കളക്ഷനെ കടത്തിവെട്ടുമെന്നാണ് റിപ്പോർട്ടുകൾ. യുവാക്കൾ സിനിമ ഏറ്റെടുത്തു എന്നത് സത്യമാണ്. അതിന്റെ ആവേശം കാണാനുമുണ്ട്. മോഹൻലാൽ ഫാൻസ് മാത്രം ഏറ്റെടുത്താൽ ഇതുപോലുള്ള കളക്ഷൻ ലഭിക്കില്ല എന്നത് മറ്റൊരു സത്യം. അതായത് 100 കോടിയെന്ന സ്വപ്ന സംഖ്യയിലേക്കു നീങ്ങാനുള്ള എല്ലാ സാധ്യതയും കാണുന്നു. അടുത്ത കാലത്തൊന്നും ഇത്രയും ശക്തമായ ആദ്യ ദിന കളക്ഷനുകൾ ഉണ്ടായിട്ടില്ല.