മകനെ ഓര്‍ത്ത് അഭിമാനം,നൃത്തവേദിയില്‍ സായ് കൃഷ്ണ

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 5 ഫെബ്രുവരി 2024 (12:11 IST)
മകനെ ഓര്‍ത്ത് അഭിമാനം കൊള്ളുന്ന ഒരമ്മ. പഠനത്തിനൊപ്പം തന്നെ പാഠ്യേതര വിഷയങ്ങളിലും താല്‍പ്പര്യം കാണിക്കുന്ന ഒരാള്‍. ഇപ്പോള്‍ അമ്മയുടെ പാരമ്പര്യം പേറി നൃത്തവേദിയിലും എത്തിയിരിക്കുകയാണ് നവ്യ നായരുടെ മകന്‍ സായ് കൃഷ്ണ. അവന്‍ നൃത്തം ചെയ്തപ്പോഴത്തെ നിമിഷങ്ങള്‍ നവ്യ എന്ന അമ്മയുടെ മനസ്സില്‍ അഭിമാനത്തോടെ പതിഞ്ഞുകഴിഞ്ഞു.

നദിയുടെ നൃത്ത വിദ്യാലയത്തിന്റെ ഭാഗമായി സായി നൃത്തം പഠിച്ചതാകാം. എന്നാല്‍ മകന്‍ നൃത്തം പഠിക്കുന്ന വിവരം നവ്യ അധികം ആരോടും പറഞ്ഞിരുന്നില്ല.നൃത്ത വീഡിയോയ്ക്ക് പകരം മകന്റെ ചിത്രങ്ങളാണ് നടി പങ്കുവെച്ചത്. മകനൊരു പ്രൊഫഷണല്‍ നര്‍ത്തകനല്ല ഉത്തമബോധ്യം നവ്യക്കുണ്ട്.

സ്‌കൂള്‍ ബാന്‍ഡിന്റെ തലവന്‍ സായ് കൃഷ്ണയാണ്. അടുത്തിടെ സുരേഷ് ഗോപിയും ദിലീപും അതിഥികളായി എത്തിയപ്പോള്‍ അവരെ സ്വീകരിച്ച സായിയുടെ വീഡിയോ നവ്യ തന്നെ പങ്കുവെച്ചിരുന്നു.

അര്‍ജന്റീന ടീമിന്റെ ആരാധകന്‍ കൂടിയാണ് സായ്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :