‘25കാരന്‍ പയ്യന് ചെയ്യാന്‍ പറ്റാത്തതാണ് മമ്മൂട്ടി ചെയ്യുന്നത് ‘!

ചിപ്പി പീലിപ്പോസ്| Last Modified ബുധന്‍, 29 ജനുവരി 2020 (16:57 IST)
മമ്മൂട്ടി നായകനായ ഷൈലോക്ക് തിയേറ്ററുകളിൽ നിറഞ്ഞോടുകയാണ്. ഷൈലോക്കിലെ ബോസ് എന്ന പലിശക്കാരനായുള്ള മമ്മൂട്ടിയുടെ പ്രകടനം ഒരു രക്ഷയുമില്ലെന്ന് കണ്ടവർ ഒന്നടങ്കം പറയുന്നു. ആളും അനക്കവും ഒക്കെയായി ആഘോഷിച്ചു കാണാൻ പറ്റുന്ന ഒരു മാസ്സ് എന്റർടൈൻമെന്റ് ആണ് ചിത്രം.

ഇപ്പോൾ ചിത്രത്തിലെ മമ്മൂട്ടിയുടെ പെർഫോമൻസിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് നിർമാതാവ് ഗോകുലം ഗോപാലൻ. ‘25 വയസായ ഒരു പയ്യന് ചെയ്യാൻ പറ്റാത്ത കാര്യമാണ് ഇദ്ദേഹം ചെയ്തുകൊണ്ടിരിക്കുന്നത്. ഇതെന്തൊരു മഹാമായയാണെന്ന് എനിക്കറിയില്ല’ പറയുന്നു.

പന്ത്രണ്ടാമത് രാമു കാര്യാട്ട് സ്മാരക പുരസ്കാര വിതരണത്തിനിടെയായിരുന്നു സൂപ്പർതാരത്തെ നിർമാതാവ് പ്രശംസിച്ചത്. ‘അദ്ദേഹത്തെ വെച്ച് ഞാനെടുത്ത സിനിമയാണ് പഴശിരാജ. ഇനിയൊരു ചരിത്ര ഞാൻ നിർമിച്ചാൽ അതിലും നായകൻ മമ്മൂട്ടി’ ആയിരിക്കുമെന്ന് ഗോകുലം പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :