അനുബന്ധ വാര്‍ത്തകള്‍
- ഗാന്ധിജിയുടെ ജീവിതവും ആദര്‍ശവും പറഞ്ഞ സിനിമകള്‍
- കഥാപാത്രത്തിന്റെ പേര് കേട്ടതും മമ്മൂട്ടി ഓകെ പറഞ്ഞു, പടം സൂപ്പർഹിറ്റ് !
- ‘ഇന്ത ആട്ടം നിർത്തമാട്ടേൻ, നീ എന്നാ പണ്ണുവേ‘ ; വർക്കിങ് ഡേയിലും ഹൌസ്ഫുൾ ഷോ കളിച്ച് ഷൈലോക്ക്!
- 4 ദിവസം; 400 സ്പെഷ്യൽ ഷോ; തിയേറ്ററിൽ ബോസിന്റെ ആധിപത്യം
- വായടയ്ക്കൂ, അബദ്ധം പറയരുത്, ആദ്യം മമ്മൂട്ടിയോട് എതിർത്ത് പറഞ്ഞു, അനുഭവം പങ്കുവച്ച് റഹ്മാൻ !
ഷൈലോക്ക് ഫെബ്രുവരി 23ന് ആമസോൺ പ്രൈമിൽ? - വ്യാജന്മാർ പണി തുടങ്ങിയെന്ന് നിർമാതാവ്
തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുന്ന മമ്മൂട്ടി ചിത്രമാണ് ഷൈലോക്ക്. മിക്ക തിയേറ്ററുകളിലും എക്സ്ട്രാ ഷോ കളിക്കുകയാണ് സിനിമ. ഇതിനിടെ ചിത്രം ഓണ്‍ലൈന്‍ പ്ലാറ്റുഫോമുകളില്‍ ഉടന്‍ റിലീസാകുമെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.
എന്നാല്‍ ഇത് വ്യാജ വാർത്തയാണെന്ന് പറയുകയാണ് സംവിധായകൻ അജയ് വാസുദേവും നിർമാതാവ് ജോബി ജോർജും. ‘സിനിമ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ റിലീസ് ആവുന്നുവെന്നത് വ്യാജവാര്‍ത്തയാണ്. ഇത്തരം വാര്‍ത്തകള്‍ തെറ്റിദ്ധാരണ മാത്രമാണെന്നും എല്ലാവരും തീയേറ്ററുകളില്‍ നിന്നുതന്നെ സിനിമ ആസ്വദിക്കണമെന്നുമാണ് അജയ് വാസുദേവ് പറഞ്ഞത്.
‘സ്നേഹിതരെ വരില്ല എന്ന് ഞാന്‍ പറയില്ല, എന്നാല്‍ 23 ന് തലേം കുത്തിനിന്നാലും വരില്ല പിന്നെന്തിനാണ്? അര്‍ക്കുവേണ്ടി? ദൈവമേ ഈ കുഞ്ഞാടിനെ കാത്തോണേ… സത്യം സത്യമായി ഞാന്‍ നിന്നോട് പറയുന്നു വാളെടുക്കുന്നവന്‍ വാളാലെ’ എന്നാണ് നിര്‍മ്മാതാവ് ജോബി ജോര്‍ജ് പറഞ്ഞത്.