‘ഇന്ത ആട്ടം നിർത്തമാട്ടേൻ, നീ എന്നാ പണ്ണുവേ‘ ; വർക്കിങ് ഡേയിലും ഹൌസ്‌ഫുൾ ഷോ കളിച്ച് ഷൈലോക്ക്!

നീലിമ ലക്ഷ്മി മോഹൻ| Last Modified ചൊവ്വ, 28 ജനുവരി 2020 (12:37 IST)
റിലീസ് ചെയ്ത് 5 ദിവസം പിന്നിടുമ്പോഴും കേരളത്തിനകത്തും പുറത്തും ബോസിന്റെ അഴിഞ്ഞാട്ടമാണ്. മിക്ക തിയേറ്ററുകളിലും എൿസ്ട്രാ ഷോകൾ കളിക്കുകയാണ് ഷൈലോക്ക്. അജയ് വാസുദേവിന്റെ കിടിലൻ ഡയറക്ഷനിൽ വന്ന ഷൈലോക്ക് ബോക്സോഫീസിനെ വിറപ്പിക്കുകയാണ്. ചില തിയേറ്ററുകളിൽ നിലത്തിരുന്നും ഷോ കാണുന്നവരുണ്ട്.

മമ്മൂട്ടിയുടെ ബോസ് എന്ന അസുരനെ കേരള ജനത നെഞ്ചേറ്റിയെന്ന് ചുരുക്കം. റിലീസ് ആയി 4 ദിവസം കൊണ്ട് ചിത്രം ലോകമെങ്ങുമുള്ള തിയേറ്ററുകളിൽ നിന്ന് നേടിയത് 23 കോടിയാണ്. കണക്കുകൾ ഔദ്യോഗികമല്ല. ഔദ്യോഗിക കളക്ഷൻ റിപ്പോർട്ട് അണിയറ പ്രവർത്തകർ ഉടൻ പുറത്തുവിടുമെന്നാണ് കരുതുന്നത്.

റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം വമ്പന്‍ വരവേല്‍പ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ ഓള്‍ റൗണ്ടര്‍ പ്രകടനമാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണമെന്നാണ് പ്രേക്ഷകര്‍ വിലയിരുത്തുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :