അനുബന്ധ വാര്‍ത്തകള്‍
- പ്രണവും ധ്യാനും മാത്രമല്ല,നിവിന്‍ പോളി ഷോ കൂടി ചേര്‍ന്നാലേ 'വര്‍ഷങ്ങള്‍ക്ക് ശേഷം' പൂര്‍ത്തിയാകൂ... സിനിമയെക്കുറിച്ച് വെളിപ്പെടുത്തി പ്രമുഖ താരം
- പ്രണയ ജോഡിയായി പ്രണവും കല്യാണിയും, ഹൃദയം ആവര്‍ത്തിക്കുമോ? ടീസറിന് പിന്നാലെ എത്തിയ പോസ്റ്റര്‍ ചര്‍ച്ചയാകുന്നു
- പ്രണവ് അങ്ങനെയാണ്, ശീലം മാറ്റാതെ യുവ നടന്, പുത്തന്‍ ചിത്രം വൈറല്‍
- Premalu: ഇതാണ് യുവാക്കളുടെ സിനിമ, പ്രേമലു മനസ്സ് കീഴടക്കിയെന്ന് പ്രിയദർശൻ
- 'നമ്മുടെ കാലഘട്ടമൊക്കെ കഴിഞ്ഞു,ഇനി പുതിയ ആളുകള്‍ നല്ല സിനിമകള്‍ എടുക്കട്ടെ';പ്രേമലു കണ്ടശേഷം പ്രിയദര്ശന്, വീഡിയോ
തന്റെ സിനിമകളില്‍ കൂടുതല്‍ പാടിയത് എംജി ശ്രീകുമാര്‍, തന്നോട് ഇറങ്ങിപ്പോകാന്‍ ദാസേട്ടന് പറഞ്ഞു: പ്രിയദര്ശന്
priyadarshan mg sreekumar
മലയാളത്തില്‍ കൂടുതല്‍ ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകനാണ് പ്രിയദര്ശന്. പ്രേക്ഷകരെ കൂടുതല്‍ ചിരിപ്പിക്കുന്ന ചിത്രങ്ങളാണ് പ്രിയദര്‍ശന്റേതായി ഉള്ളത്. മറ്റൊരു പ്രത്യേകത പ്രിയദര്‍ശന്റെ മിക്ക സിനിമകളിലും പാട്ടുപാടുന്നത് അദ്ദേഹത്തിന്റെ സുഹൃത്ത് കൂടിയായ എം ജി ശ്രീകുമാറാണ്. ഇത് സംബന്ധിച്ച് മുമ്പ് കൈരളി ടിവിക്ക് നല്കിയ അഭിമുഖം ഇപ്പോള്‍ വൈറല്‍ ആയിരിക്കുകയാണ്. തന്നെ മുമ്പൊരിക്കല്‍ യേശുദാസ് ഇറക്കി വിട്ടതിനെ കുറിച്ച് പ്രിയദര്ശന് പറയുന്നു. ഇതൊരു ചെറിയ സംഭവമാണെന്നും താനൊരു സംവിധായകന് ആണെന്ന് അറിഞ്ഞിട്ടാണോ അല്ലയോ എന്ന് അറിയത്തില്ലെന്നും ബോയിങ് ബോയിങ് സിനിമയുടെ സമയത്താണ് സംഭവം നടന്നതെന്നും പ്രിയദര്ശന് പറഞ്ഞു.
എന്നാല്‍ അതിന്റെ വൈരാഗ്യത്തില്‍ അല്ല തന്റെ സിനിമകളില്‍ എംജി ശ്രീകുമാറിനെ കൊണ്ട് പാടിച്ചത്. എംജി ശ്രീകുമാറും താനും കളിച്ചു വളര്‍ന്ന കൂട്ടുകാരായത് കൊണ്ടും അവന്റെ കഴിവ് തനിക്ക് അറിയാവുന്നതു കൊണ്ടുമാണ് അവനെക്കൊണ്ട് പാടിച്ചതെന്നാണ് പ്രിയദര്ശന് പറഞ്ഞത്.