മാലിദ്വീപില്‍ മംമ്ത മോഹന്‍ദാസ്, ബീച്ച് ഡ്രസ്സില്‍ ചൂടന്‍ ചിത്രങ്ങളുമായി നടി

കെ ആര്‍ അനൂപ്| Last Modified വെള്ളി, 24 ജൂണ്‍ 2022 (17:21 IST)
മയൂഖം എന്ന ചിത്രത്തില്‍ തുടങ്ങി ജനഗണമന വരെ എത്തി നില്‍ക്കുകയാണ് മംമ്ത മോഹന്‍ദാസ് എന്ന നടിയുടെ കരിയര്‍. സിനിമ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് മാലിദ്വീപില്‍ ഒഴിവുകാലം ആഘോഷിക്കുകയാണ് താരം.A post shared by Mamta Mohandas (@mamtamohan)

'എല്ലാത്തിനുമുള്ള മരുന്ന് കടല്‍ക്കരയില്‍ കിട്ടും.ഉപ്പില്‍, സൂര്യനു താഴെ, മണലിനു മുകളിലായി നിങ്ങളുടെ ആന്തരിക സമാധാനം കിടക്കുന്നു'-എന്ന് കുറിച്ചുകൊണ്ടാണ് നടി ചിത്രങ്ങള്‍ പങ്കുവെച്ചത്.
ഫ്‌ളോറല്‍ പ്രിന്റിലുള്ള ബീച്ച് ഡ്രസ്സിലാണ് മംമ്തയെ ചിത്രങ്ങളില്‍ കാണാനായത്.
മ്യാവൂ, ജനഗണമന തുടങ്ങിയ മലയാളചിത്രങ്ങളിലാണ് നടിയെ ഒടുവില്‍ കണ്ടത്.മഹേഷും മാരുതിയും, രാമ സേതു, ജൂതന്‍, അണ്‍ലോക്ക് തുടങ്ങിയ സിനിമകള്‍ നടിയുടേതായി ഇനി വരാനിരിക്കുന്നു.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :