ഇൻസ്റ്റഗ്രാം അക്കൗണ്ട് ഡി-ആക്‌റ്റിവേറ്റ് ചെയ്‌ത് പ്രിയ വാര്യർ

അഭിറാം മനോഹർ| Last Modified ശനി, 16 മെയ് 2020 (14:25 IST)
റെക്കോർഡ് ഫോളോവേഴ്‌സ് ഉണ്ടായിരുന്ന തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഡി ആക്‌റ്റിവേറ്റ് ചെയ്‌ത് സിനിമാതാരം പ്രിയ വാര്യർ.7.2 മില്യണ്‍ ഫോളോവേഴ്‍സ് ആണ് പ്രിയക്ക് ഇന്‍സ്റ്റഗ്രാമില്‍ ഉള്ളത്. എന്നാൽ ഇൻസ്റ്റഗ്രാമിൽ നിന്നും പ്രിയ വാര്യർ താത്‌കാലിക ഇടവേള മാത്രമാണെടുക്കുന്നതെന്നും പിന്നീട് തിരിച്ചെത്തുമെന്നും നടിയുടെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്‌തു.

2019ൽ ഒമർ ലുലുവിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഒരു അഡാർ ലവ് എന്ന ചിത്രത്തിലെ ഗാനരംഗം വഴിയാണ് പ്രിയ ഇന്ത്യയാകെ പ്രശസ്‌തയായത്.ഒറ്റ ദിവസം കൊണ്ട് ആറ് ലക്ഷത്തിലധികം ഫോളോവേഴ്‍സിനെ നേടിയിരുന്നു പ്രിയ. ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും വേഗത്തിൽ ഒരു മില്യൺ ഫോളോവേഴ്‌സിനെ നേടിയ ഇന്ത്യൻ സെലിബ്രിറ്റി കൂടിയാണ് പ്രിയ വാര്യർ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :