പേടിതൊണ്ടനാണെന്ന രോഹിത്തിന്റെ ആരോപണത്തിൽ മറുപടിയുമായി ധവാൻ

അഭിറാം മനോഹർ| Last Modified വ്യാഴം, 14 മെയ് 2020 (12:15 IST)
നിശ്ചിത ഓവർ ക്രിക്കറ്റ് മത്സരത്തിലെ ആദ്യ ബോൾ നേരിടാൻ തന്റെ ഓപ്പണിങ്ങ് പങ്കാളിയായ ശിഖർ ധവാന് മടിയാണെന്ന രോഹിത് ശർമ്മയുടെ ആരോപണത്തിന് മറുപടിയുമായി ധവാൻ. ഇന്ത്യയുടെ മുന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പത്താനുമായുള്ള ഇന്‍സ്റ്റഗ്രാം ലൈവിലാണ് ധവാന്റെ മറുപടി.

ഇന്നിങ്സിലെ ആദ്യ ബോൾ നേരിടാൻ ഇഷ്ടമല്ലെന്ന കാര്യം ധവാനും സമ്മതിക്കുന്നു. ഓപ്പണിങ്ങിൽ തന്റെ പങ്കാളിൽ യുവതാരമാണെങ്കിൽ അയാളോട്
ഇതിനെ പറ്റി സംസാരിക്കാറുണ്ട്. അവന് ആദ്യ പന്ത് നേരിടാൻ ബുദ്ധിമുട്ടാണെങ്കിൽ ഞാൻ ന്യൂ ബോൾ നേരിടുകയും ചെയ്യും പറയുന്നു. 2013ലെ രോഹിത് പരാമർശിച്ച മത്സരം എന്റെ തിരിച്ചുവരവ് മത്സരമായിരുന്നു.രോഹിത്താവട്ടെ ഓപ്പണറായി തുടക്കമിട്ട മല്‍സരവും.തന്റെ മടങ്ങിവരവ് മത്സരമായതിനാൽ രോഹിത്താണ് ആദ്യ പന്ത് നേരിറ്റത് പിന്നീട് അത് തുടരികയും ചെയ്യുകയായിരുന്നു ധവാൻ പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :