കൂട്ടിയിട്ട് കത്തിക്കുക എന്ന് പറയില്ലേ? അത് പോലെ കത്തിച്ചതാണ്; ജന ഗണ മന ട്രെയ്‌ലറിലെ സീനിനെ കുറിച്ച് സംവിധായകന്‍, പൃഥ്വിരാജ് ഞെട്ടിച്ചു !

രേണുക വേണു| Last Modified വ്യാഴം, 31 മാര്‍ച്ച് 2022 (21:09 IST)

ഡ്രൈവിങ് ലൈസന്‍സിന് ശേഷം പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ജന ഗണ മനയുടെ ട്രെയ്ലര്‍ ഇന്നലെയാണ് റിലീസ് ചെയ്തത്. ട്രെയ്ലറിന് ഇതിനോടകം വലിയ സ്വീകാര്യത ലഭിച്ചു കഴിഞ്ഞു. ജന ഗണ മനയിലെ പൃഥ്വിരാജിന്റെ അഭിനയത്തെ കുറിച്ചും ട്രെയ്ലറില്‍ ആരാധകര്‍ ഏറെ ചര്‍ച്ച ചെയ്ത ഭാഗത്തെ കുറിച്ചും സംസാരിക്കുകയാണ് സംവിധായകന്‍ ഡിജോ ജോസ് ആന്റണി. പൃഥ്വിരാജിന്റെ ഡെഡിക്കേഷന്‍ ലെവലിനെ സമ്മതിക്കണമെന്ന് ഡിജോ ജോസ് പറഞ്ഞു.

'ട്രെയ്ലറിന്റെ അവസാന ഭാഗത്ത് കാണിക്കുന്ന പൊട്ടിത്തെറി റിയലായി ഷൂട്ട് ചെയ്തതാണ്. സിംഗിള്‍ ഷോട്ടിലാണ് എടുത്തത്. അതിന് ആദ്യമേ നന്ദി പറയേണ്ടത് ഇത്ര വലിയ വെല്ലുവിളി ഏറ്റെടുത്തതിനു പൃഥ്വിരാജിനോടാണ്. സിംപിള്‍ മലയാളത്തില്‍ പറയുകയാണെങ്കില്‍ 'കൂട്ടിയിട്ട് കത്തിക്കുക' എന്ന് പറയില്ലേ? അത് പോലെ കത്തിച്ചതാണ്. രാജുവിന്റെ തൊട്ടുപിന്നിലിട്ടാണ് കത്തിച്ചത്. ഗംഭീര നടനാണ് പൃഥ്വിരാജ് സുകുമാരന്‍. ഇത്രയും കമ്മിറ്റഡ് ആയി ആ സീന്‍ ചെയ്തു. ഞാന്‍ വളരെ ഷോക്ക്ഡ് ആയിരുന്നു. എല്ലാവരും ടെന്‍ഷനിലായിരുന്നു. പക്ഷേ, രാജു വന്നു ഷോട്ട് എടുത്തു പോയി,' ഡിജോ പറഞ്ഞു.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :