Last Modified തിങ്കള്‍, 20 മെയ് 2019 (09:08 IST)
പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭമാണ് ലൂസിഫർ. മോഹൻലാൽ നായകനായ ചിത്രത്തെ പ്രേക്ഷകർ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്. കുറഞ്ഞ ദിവസത്തിനുള്ളിൽ തന്നെ ചിത്രം 150 കോടി കളക്ഷൻ സ്വന്തമാക്കിയിരുന്നു. ഇപ്പോൾ
ലൂസിഫർ 200 കോടി കളക്ഷൻ നേടിയെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അവകാശപ്പെടുന്നു.
ചിത്രത്തിലെ ഐറ്റം ഡാൻസും വളരെയധികം തരംഗമായിരുന്നു. പക്ഷെ ലൂസിഫറിലെ ഐറ്റം ഡാന്‍സുമായി ബന്ധപ്പെട്ട പല വിവാദങ്ങളിളും ഉണ്ടായിരുന്നു. ഇതിനു പ്രതികരണവുമായി സംവിധായകനും നടനുമായ പൃഥ്വിരാജ് എത്തിയിരിക്കുകയാണ്.
ഡാന്‍സ് ബാറില്‍ ഓട്ടന്‍ തുള്ളലാണോ കാണിക്കേണ്ടതെന്നയിരുന്നു ചോദ്യം. ‘ടൈംസ് ഓഫ് ഇന്ത്യ’ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു പൃഥ്വിയുടെ പ്രതികരണം. “ഗ്ലാമറസ് വസ്ത്രങ്ങള്‍ ധരിച്ചുള്ള ഒരു സ്ത്രീയുടെ ഡാന്‍സ് ലൂസിഫറില്‍ ഉണ്ടായത് സ്ത്രീകളെ തരം താഴ്ത്തുന്ന തരത്തില്‍ അവതരിപ്പിക്കുകയോ അഭിനയിക്കുകയോ ചെയ്യില്ലെന്ന എന്റെ പ്രസ്താവനയ്ക്ക് വിരുദ്ധമാകുന്നത് എങ്ങനെയാണെന്ന് മനസിലാകുന്നില്ല. മുംബൈയിലെ ഡാന്‍സ് ബാറിനെ ചിത്രീകരിക്കുന്നതുമായി എന്റെ പ്രസ്താവനയെ അതുമായി ബന്ധിപ്പിക്കുന്നത് എങ്ങനെയെന്ന് പിടികിട്ടുന്നില്ല. അത്തരമൊരു അന്തരീക്ഷത്തില്‍ ഞാന്‍ അവിടെ ഓട്ടംതുള്ളല്‍ കാണിച്ചാല്‍ അരോചകമാകില്ലേ?”- പൃഥ്വിരാജ് ചോദിക്കുന്നു.