Last Modified തിങ്കള്‍, 20 മെയ് 2019 (08:52 IST)
ഷെയിന്‍ നിഗം നായകനായി എത്തിയ സമകാലീന പ്രാധാന്യമുള്ള ‘ഇഷ്ക്’ എന്ന ചിത്രം തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. മികച്ച അഭിപ്രായം നേടി ചിത്രം മുന്നേറുന്നു. കേരളത്തിലെ സദാചാര പൊലീസിങ്ങിന്റെ കഥ പറയുന്ന ചിത്രത്തില്‍ ഇത്തരം ആളുകളെ നിശിതമായി വിമര്‍ശിക്കുന്നുമുണ്ട്.
ഇത്തരത്തിലുള്ള ഒരു കമന്റിനെ ഇഷ്‌കിന് കിട്ടിയ മഹത്തായ പുരസ്‌കാരം എന്ന് വിശേഷിപ്പിച്ച പങ്കുവെച്ചിരിക്കുകയാണ് ഇഷ്‌കിന്റെ സംവിധായകന്‍ അനുരാജ് മനോഹര്‍.
‘പാതിരാത്രി തെണ്ടി തിരിഞ്ഞു നടക്കുന്ന സകല അവളുമാരും എവിടേലും കുഴിയില്‍ ചെന്ന് വീഴും.. എന്നിട്ട് ഫെമിനിസം എന്ന് പറഞ്ഞിറങ്ങും…’, ഇതായിരുന്നു കമന്റ്. തന്റെ ഫേസ്ബുക്ക് പേജില്‍ വന്ന കമന്റിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവച്ചുകൊണ്ട് ‘ഒരവാര്‍ഡ് കിട്ടിയിട്ടുണ്ട്..കൊള്ളേണ്ടിടത്ത് കൊള്ളുന്നുണ്ട്..’, എന്നാണ് അനുരാജ് കുറിച്ചത്.