മധുരരാജയിൽ അഭിനയിക്കണമെന്ന് ആഗ്രഹിച്ചു, പക്ഷേ ആരും എന്നെ ക്ഷണിച്ചില്ല: തുറന്നു പറഞ്ഞ് പൃഥ്വിരാജ്

Last Modified ചൊവ്വ, 29 ജനുവരി 2019 (12:57 IST)
മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മധുരരാജ. 2010ൽ പുറത്തിറങ്ങിയ പോക്കിരിരാജ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്. ആദ്യ ഭാഗത്ത് പൃഥ്വിരാജ് ആയിരുന്നു മമ്മൂട്ടിക്കൊപ്പം അഭിനയിച്ചത്. എന്നാൽ, മധുരരാജയിൽ പൃഥ്വിരാജ് ഇല്ല. ഇതിന്റെ കാരണം വ്യക്തമാക്കുകയാണ് താരം.

മമ്മൂട്ടി നായകനാകുന്ന മധുരരാജയില്‍ അഭിനയിക്കുന്നില്ലെന്ന് ഇന്ത്യാഗ്ലിസ്റ്റിനു നൽകിയ അഭിമുഖത്തിൽ പൃഥ്വി പറഞ്ഞു. ചിത്രത്തില്‍ അഭിനയിക്കണം എന്നാഗ്രഹമുണ്ടായിരുന്നു. എന്നാൽ നിര്‍ഭാഗ്യവശാൽ സിനിമയിലേക്ക് ക്ഷണിച്ചില്ലെന്നും താരം പറയുന്നു.

'ഒരുപാട് ആസ്വദിച്ച് ചെയ്ത സിനിമയാണ് പോക്കിരി രാജ. മധുര രാജയിലും അഭിനയിക്കണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ നിർഭാഗ്യവശാൽ എന്നെ ക്ഷണിച്ചില്ല’ എന്നാണ് പൃഥ്വിരാജ് പറഞ്ഞത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :