1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Pranav Mohanlals new movie

'ഇരുപത്തിയൊന്നാം നൂറ്റാണ്ടു'മായി പ്രണവ് എത്തുന്നു; 'നോട്ട് എ ഡോൺ സ്‌റ്റോറി'

'ഇരുപത്തിയൊന്നാം നൂറ്റാണ്ടു'മായി പ്രണവ് എത്തുന്നു; 'നോട്ട് എ ഡോൺ സ്‌റ്റോറി'

ഇരുപത്തിയൊന്നാം നൂറ്റാണ്ട്
രാമലീലയുടെ സംവിധായകൻ അരുൺ ഗോപിയും പ്രണവ് മോഹൻലാലും ഒന്നിക്കുന്ന ചിത്രത്തിന് ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന് പേരിട്ടു. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടമാണ് ചിത്രത്തിന്റെ നിർമ്മാണം. 'നോട്ട് എ ഡോൺ സ്‌റ്റോറി' എന്ന ടാഗ്‌ലൈനോടുകൂടിയാണ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്‌റ്റർ എത്തിയിരിക്കുന്നത്.
 
ഇരുപതാം നൂറ്റാണ്ട് എന്ന മോഹൻലാൽ ചിത്രത്തിന്റെ പേരുമായി ഇതിന് സാമ്യമുള്ളതിനാൽ ആരാധകരെല്ലാം യ്ത്രില്ലിലാണ്. ഇരുപതാം നൂറ്റാണ്ടിന്റെ തുടർക്കഥയാണോ എന്നുവരെ സംശയം ഉയർന്നുവരുന്നുണ്ട്.
 
കൊച്ചിയിൽവെച്ച് ഇന്ന് ചിത്രത്തിന്റെ പൂജ കഴിഞ്ഞു. മോഹൻലാൽ, ഭാര്യ സുചിത്ര, പ്രണവ്, അരുൺ ഗോപി, ടോമിച്ചൻ തുടങ്ങി സിനിമയുമായി ബന്ധപ്പെട്ടവര്‍ എല്ലാം ചടങ്ങില്‍ പങ്കെടുത്തിരുന്നു. അരുണ്‍ ഗോപി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും തയാറാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ കഥ സംബന്ധിച്ച സൂചനകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.
അടുത്ത ലേഖനം
'മമ്മൂട്ടി ദി കം‌പ്ലീറ്റ് ആക്‌ടർ'; തെലുങ്ക് സൂപ്പർ താരങ്ങൾക്ക് വെല്ലുവിളിയുമായി 'യാത്ര', ടീസർ ഏറ്റെടുത്ത് ആരാധകർ