1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Pranav Mohanlal charging Rs. 2Cr for his next

പ്രണവ് മോഹന്‍ലാലിന് പ്രതിഫലം 2 കോടി, ദുല്‍ക്കര്‍ ഫാന്‍സ് ഞെട്ടലില്‍ !

പ്രണവ് മോഹന്‍ലാല്‍
ആദി എന്ന ഒറ്റച്ചിത്രം കൊണ്ടുതന്നെ മലയാള സിനിമാലോകത്തെ അമ്പരപ്പിച്ച പ്രണവ് മോഹന്‍ലാലിന് രണ്ടാം ചിത്രത്തിന് പ്രതിഫലം രണ്ടുകോടി. അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിനാണ് പ്രണവ് രണ്ടുകോടി രൂപ പ്രതിഫലം പറ്റുന്നത്. 
 
ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന ഈ ബിഗ് ബജറ്റ് ആക്ഷന്‍ ത്രില്ലറിന്‍റെ ചിത്രീകരണം ഉടന്‍ ആരംഭിക്കും. അരുണ്‍ ഗോപി തന്നെയാണ് ചിത്രത്തിന് തിരക്കഥ രചിക്കുന്നത്. ആദിയിലെപ്പോലെ തന്നെ പ്രണവിന് ഒട്ടേറെ ആക്ഷന്‍ സീക്വന്‍സുകള്‍ പുതിയ ചിത്രത്തിലും അവതരിപ്പിക്കാനുണ്ട്.
 
പൃഥ്വിരാജിന് മാത്രമാണ് യുവതാരങ്ങളില്‍ ഇപ്പോള്‍ രണ്ടുകോടി രൂപ പ്രതിഫലമുള്ളത്. ഇത്രയും വര്‍ഷങ്ങളായിട്ടും, ഇത്രയധികം സിനിമകള്‍ ചെയ്തിട്ടും ദുല്‍ക്കര്‍ സല്‍മാന് ഈ പ്രതിഫലം വാങ്ങാന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ യുവതാരങ്ങളുടെ ആരാധകരെല്ലാം പ്രണവിന്‍റെ പ്രതിഫല വാര്‍ത്തയെ അമ്പരപ്പോടെയാണ് നോക്കിക്കാണുന്നത്.
 
അഭിനയിച്ച ആദ്യചിത്രം മെഗാഹിറ്റായെങ്കിലും വളരെ ശ്രദ്ധയോടെയാണ് പ്രണവ് മോഹന്‍ലാല്‍ ചിത്രങ്ങള്‍ തെരഞ്ഞെടുക്കുന്നത്. ഒരു വര്‍ഷം ഒരു ചിത്രം മാത്രമായിരിക്കും പ്രണവ് ചെയ്യുക.
About Writer
BIJU
അടുത്ത ലേഖനം
'ഒരായിരം കിനാക്കളാൽ' ബിജു മേനോൻ!