ധനുഷിനൊപ്പം പ്രധാനവേഷത്തില്‍ പ്രഭു,നാനെ വരുവേന്‍ ചിത്രീകരണം അവസാനഘട്ടത്തില്‍

കെ ആര്‍ അനൂപ്| Last Modified വെള്ളി, 8 ഏപ്രില്‍ 2022 (15:06 IST)

ധനുഷിന്റെ ഏറ്റവും പുതിയ ചിത്രമാണ് നാനെ വരുവേന്‍. അദ്ദേഹത്തിന്റെ സഹോദരന്‍ സെല്‍വരാഘവനാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഒരു ദശാബ്ദത്തിന് ശേഷമാണ് സിനിമയ്ക്കായി സഹോദരങ്ങള്‍ വീണ്ടും ഒന്നിക്കുന്നത്.

നടന്‍ പ്രഭു നാനെ വരുവേന്‍ ചിത്രീകരണ സംഘത്തിനൊപ്പം ചേര്‍ന്നു.തന്റെ ഭാഗങ്ങള്‍ അദ്ദേഹം ചിത്രീകരിച്ചുവെന്നും ഷൂട്ടിംഗ് അതിന്റെ അവസാന ഘട്ടത്തിലാണെന്നും റിപ്പോര്‍ട്ടുകള്‍.


ധനുഷും ഇന്ദുജ രവിചന്ദ്രനുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവരെ കൂടാതെ സെല്‍വരാഘവന്‍, യോഗി ബാബു എന്നിവരും സിനിമയിലുണ്ട്.

യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :