പൃഥ്വിരാജ് മുംബൈയില്‍, സ്‌റ്റൈലിഷ് ലുക്കില്‍ വിമാനത്താവളത്തില്‍ നടന്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 4 ഡിസം‌ബര്‍ 2023 (12:41 IST)
പൃഥ്വിരാജ് സുകുമാരന്‍ സലാര്‍ സിനിമയുടെ പ്രമോഷന്‍ തിരക്കുകളിലാണ്.ഡിസംബര്‍ 3 ഞായറാഴ്ച മുംബൈ വിമാനത്താവളത്തില്‍ നടന്‍ എത്തിയിരുന്നു.

കറുത്ത ടീ ഷര്‍ട്ടും നീല ഡെനിം ജീന്‍സും ധരിച്ച് സ്‌റ്റൈലിഷായാണ് നടനെ കാണാനായത്.
കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ ഒരുക്കുന്ന സലാര്‍ ഡിസംബര്‍ 22ന് തിയറ്ററുകളില്‍ എത്തും. സിനിമയുടെ കേരളത്തിലെ വിതരണ അവകാശം പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് സ്വന്തമാക്കിയിരിക്കുകയാണ്.
പൃഥ്വിരാജ് വില്ലന്‍ കഥാപാത്രത്തെ ആണോ അവതരിപ്പിക്കുന്നത് എന്ന് അറിയുവാനായി കാത്തിരിക്കുകയാണ് ആരാധകര്‍. ശ്രുതി ഹാസനാണ് സലാറിലെ നായിക. ജഗപതി ബാബു, ഈശ്വരി റാവു, മധു ഗുരുസ്വാമി എന്നിവരാണ് മറ്റുപ്രധാനവേഷങ്ങളില്‍ എത്തുന്നത്.

പ്രഭാസിനെ നായകനാക്കി കെജിഎഫ് സംവിധായകനായ പ്രശാന്ത് നീല്‍ ഒരുക്കുന്ന ചിത്രം 200 കോടി മുതല്‍മുടക്കിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :