ഇത് ഹോളിവുഡ് സിനിമയല്ല, നമ്മുടെ ‘സാഹോ’; കിടിലന്‍ ട്രെയിലര്‍ !

Last Modified ശനി, 10 ഓഗസ്റ്റ് 2019 (17:47 IST)
ബാഹുബലിക്ക് ശേഷം പ്രഭാസ് നായകനാകുന്ന ‘സാഹോ’ ഓഗസ്റ്റ് 30ന് റിലീസ് ചെയ്യുകയാണ്. 300 കോടി രൂപ ബജറ്റില്‍ ഒരുങ്ങുന്ന ഈ ത്രില്ലര്‍ ഒരു ഹോളിവുഡ് ചിത്രത്തിന്‍റെ സാങ്കേതികത്തികവോടെയാണ് പുറത്തിറങ്ങുന്നത്. ശ്രദ്ധ കപൂര്‍ നായികയാകുന്ന ചിത്രത്തില്‍ ജാക്കി ഷ്‌റോഫ്, നീല്‍ നിതിന്‍ മുകേഷ്, മന്ദിര ബേദി, ചുങ്കി പാണ്ഡേ, മഹേഷ് മഞ്ജരേക്കര്‍, അരുണ്‍ വിജയ്, ലാല്‍, ടിന്നു ആനന്ദ്, കിഷോര്‍ തുടങ്ങി എല്ലാ ഭാഷകളില്‍ നിന്നുമായി വന്‍ താരനിരയാണുള്ളത്.

തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലായി റിലീസ് ചെയ്യുന്ന സാഹോ, ബാഹുബലിയുടെ ബ്ലോക്ബസ്റ്റര്‍ വിജയം ആവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. അതേസമയം, സാഹോയുടെ വരവുമായി ബന്ധപ്പെട്ട് മറ്റ് പല സിനിമകളുടെയും റിലീസുകള്‍ മാറ്റി ക്രമീകരിക്കുന്നുണ്ട്.

സാഹോയുടെ ട്രെയിലര്‍ പുറത്തിറങ്ങി. അസാധാരണമായ ആക്ഷന്‍ രംഗങ്ങളാലും മനസിനെ മയക്കുന്ന റൊമാന്‍സ് രംഗങ്ങളാലും സമ്പന്നമാണ് സാഹോ എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ഒരു അണ്ടര്‍കവര്‍ പൊലീസ് ഓഫീസറായാണ് സാഹോയില്‍ പ്രഭാസ് അഭിനയിക്കുന്നതെന്നാണ് വിവരം.

ഹോളിവുഡ് ആക്ഷന്‍ സിനിമകള്‍ക്ക് സമാനമായ രംഗങ്ങള്‍ ഉള്‍പ്പെടുത്തിയാണ് സാഹോ പുറത്തുവരുന്നത്. ആക്ഷന്‍ സിനിമാപ്രേമികള്‍ക്ക് ഈ സിനിമ ഒരു വിരുന്നായിരിക്കുമെന്ന് നിസംശയം പറയാം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :