ക്രിപ്‌റ്റോകറൻസിയുടെ പേരിൽ നൂറ് കോടിയുടെ തട്ടിപ്പ്: കണ്ണൂരിൽ നാലുപേർ അറസ്റ്റിൽ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 8 നവം‌ബര്‍ 2021 (17:52 IST)
കണ്ണൂരിൽ ക്രിപ്‌റ്റോ കറൻസിയുടെ പേരിൽ നൂറ് കോടിയുടെ തട്ടിപ്പ്. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ലോങ് റിഡ്‌ജ് കമ്പനിയുടെ പേരിലാണ് തട്ടിപ്പ്. സംഭവത്തിൽ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്‌തു. ഇവർ ആയിരത്തിലധികം പേരെ കബളിപ്പിച്ചതായി പോലീസ് പറയുന്നു.

ക്രിപ്‌റ്റോകറ‌ൻസി നൽകാമെന്ന പേരിലാണ് ഇവർ ആയിരത്തിലധികം വരുന്നവരെ പറ്റിച്ചത്. മണി ചെയിൻ മാതൃകയിൽ ക്രിപ്‌‌റ്റോയിൽ നിക്ഷേപിക്കുന്നവർക്ക് 20% ലാഭവിഹിതവും 100 യുഎസ് ഡോളർ നിക്ഷേപിക്കാൻ ആളെ കൺറ്റെത്തുന്നവർക്ക് 10% കമ്മീഷനുമാണ് ഇവർ വാഗ്‌ദാനം ചെയ്‌തിരുന്നത്. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ലോങ് റിഡ്‌ജ് ടെക്‌നോളജീസ് എന്ന കമ്പനിയുടെ പേരിലാണ് തട്ടിപ്പ്.

കോഴിക്കോട് സ്വദേശികളായ മുഹമ്മദ് റിയാസ്,വസിം മുനവറലി,മലപ്പുറം സ്വദേശികളായ ഷഫീക്ക്,മുഹമ്മദ് ഷഫീക്ക് എന്നിവരാണ് പിടിയിലായത്. ഇവർ ഒരാളിൽ നിനും ഒരു ലക്ഷം രൂപയാണ് വാങ്ങിയിരുന്നത്. കേസിൽ ഇനിയും പ്രറ്റ്ഹികളെ പിടികൂടാനുണ്ടെന്ന് പോലീസ് അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :