കെ ആര്‍ അനൂപ്|
Last Modified തിങ്കള്‍, 1 മാര്‍ച്ച് 2021 (10:53 IST)
'ദളപതി 65' ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കും.അല്ലു അര്‍ജുന്റെ 'അല വൈകുണ്ഠപുരമുലു' എന്ന ചിത്രത്തിലെ നായികയായി തിളങ്ങിയ പൂജ ഹെഗ്ഡെയെ വിജയ് ചിത്രത്തില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് നിര്‍മാതാക്കള്‍.വിജയ് നായകനായ ഒരു ചിത്രത്തിലൂടെ തമിഴിലേക്ക് തിരിച്ചുവരവ് നടത്താന്‍ കഴിഞ്ഞാല്‍ കൊള്ളാമെന്ന് നടി അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതിനുമുമ്പ് രശ്മിക മന്ദാന, കിയാര അദ്വാനി തുടങ്ങിയ നടിമാരുമായി നിര്‍മാതാക്കള്‍ ചര്‍ച്ച നടത്തുന്നുണ്ടെങ്കിലും അവര്‍ ഇതുവരെ നായികയെ തീരുമാനിച്ചിട്ടില്ല.ഔദ്യോഗിക സ്ഥിരീകരണം ഉടന്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഒരു വിദേശ ഷെഡ്യൂളോടെ 'ദളപതി 65' ചിത്രീകരണം ആരംഭിക്കാനാണ് നിര്‍മ്മാതാക്കള്‍ പദ്ധതിയിടുന്നത്.യൂറോപ്പില്‍ ഏപ്രിലില്‍ ചിത്രീകരണം ആരംഭിക്കുമെന്നാണ് കരുതുന്നത്. നെല്‍സണ്‍ ദിലീപ്കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ അവസാന ഘട്ടത്തിലാണ്.സണ്‍ പിക്‌ചേഴ്‌സ് 'ദളപതി 65' നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം മനോജ് പരമഹംസ കൈകാര്യം ചെയ്യും.