'പൊന്നിയിന്‍ സെല്‍വന്‍ 2' തിയേറ്ററില്‍ നിന്ന് പോയിട്ടില്ല,കേരളത്തിലും 30 ദിവസങ്ങള്‍ പ്രദര്‍ശനം

കെ ആര്‍ അനൂപ്| Last Modified വെള്ളി, 26 മെയ് 2023 (17:16 IST)
മണിരത്നം സംവിധാനം ചെയ്ത 'പൊന്നിയിന്‍ സെല്‍വന്‍ 2' തിയേറ്ററില്‍ നിന്ന് പോയിട്ടില്ല. കേരളത്തിലും 30 ദിവസങ്ങള്‍ സിനിമയ്ക്ക് പ്രദര്‍ശനം ലഭിച്ച സന്തോഷത്തിലാണ് നിര്‍മ്മാതാക്കള്‍.
ഏപ്രില്‍ 28നാണ് സിനിമ റിലീസ് ചെയ്തത്.ബോക്സ് ഓഫീസ് ബ്ലോക്ക്ബസ്റ്ററായി മാറിയ ചിത്രം ഒ.ടി.ടി റിലീസിനായി തയ്യാറെടുക്കുന്നു.
പൊന്നിയിന്‍ സെല്‍വന്റെ രണ്ട് ഭാഗങ്ങളും 500 കോടി രൂപ ബജറ്റില്‍ ആണ് നിര്‍മ്മിച്ചിരിക്കുന്നത്, രണ്ട് ഭാഗങ്ങളും കൂടി 840 കോടി രൂപ നിര്‍മ്മാതാക്കള്‍ക്ക് നേടിക്കൊടുത്തു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :