ഇത് മിന്നിക്കാനുള്ള വരവ് തന്നെ; ദിലീപ് - റാഫി കൂട്ടുകെട്ടിൽ ബിഗ് ബജറ്റ് ചിത്രം ഒരുങ്ങുന്നു?

ഇത് മിന്നിക്കാനുള്ള വരവ് തന്നെ; ദിലീപ് - റാഫി കൂട്ടുകെട്ടിൽ ബിഗ് ബജറ്റ് ചിത്രം ഒരുങ്ങുന്നു?

Rijisha M.| Last Modified ശനി, 10 നവം‌ബര്‍ 2018 (11:18 IST)
ദിലീപിന്റെ ഏറ്റവും പുതിയ ചിത്രമായ പ്രൊഫസർ ഡിങ്കന് പിന്നാലെ പിക്ക് പോക്കറ്റ് എന്ന ചിത്രവും ദിലീപ് റാഫി കൂട്ടുകെട്ട് എത്തുന്നു. പി ബാലചന്ദ്ര കുമാർ സംവിധാനം ചെയ്യുന്ന ചിത്രം പ്രൊഫസർ ഡിങ്കന്റെ ഷൂട്ടിംഗിന് ശേഷമായിരിക്കും ആരംഭിക്കുക. ബിഗ് ബഡ്ജറ്റിലായിരിക്കും ചിത്രം ഒരുക്കുക.

റാഫിയാണ് ചിത്രത്തിനു വേണ്ടി തിരക്കഥയൊരുക്കുന്നത്. നാദിര്‍ഷ ആയിരിക്കും ദിലീപ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുക എന്നും വാർത്തകളുണ്ട്. ഒരു ഹോളിവുഡ് താരമായിരിക്കും ചിത്രത്തില്‍ ദിലീപിന്റെ വില്ലന്‍ വേഷത്തില്‍ എത്തുകയെന്നാണ് അറിയുന്നത്.

ബോളിവുഡ് ക്യാമാറാമാന്‍ മാനുഷ് നന്ദനാണ് സിനിമയ്ക്കു വേണ്ടി ചായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ബ്രസീൽ ആയിരിക്കും ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന കോടതി സമക്ഷം ബാലന്‍ വക്കീല്‍ എന്ന ചിത്രത്തിലാണ് നടന്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :