തെന്നിന്ത്യന്‍ ബോക്സോഫീസ് മമ്മൂട്ടി ഭരിക്കുന്നു, യാത്ര ബ്ലോക്ക്‍ബസ്റ്റര്‍, പേരന്‍‌പ് സൂപ്പര്‍ഹിറ്റ് !

മമ്മൂട്ടി, പേരന്‍‌പ്, യാത്ര, റാം, വൈ എസ് ആര്‍, Mammootty, Peranbu, Yathra, Ram, YSR
Last Modified തിങ്കള്‍, 11 ഫെബ്രുവരി 2019 (17:35 IST)
മമ്മൂട്ടിയാണ് ഇപ്പോള്‍ തെന്നിന്ത്യന്‍ ബോക്സോഫീസില്‍ രാജാവായി വാഴുന്നത്. തെലുങ്കില്‍ യാത്രയും തമിഴില്‍ പേരന്‍‌പും. രണ്ട് ചിത്രങ്ങളും കേരളത്തിലും റിലീസായി. എല്ലാ കേന്ദ്രങ്ങളിലും ഈ രണ്ടു ചിത്രങ്ങള്‍ അഭൂതപൂര്‍വമായ വിജയമാണ് നേടുന്നത്.

തെലങ്കാനയിലും ആന്ധ്രയിലും ‘യാത്ര’ ബ്ലോക്ക്‍ബസ്റ്ററായി മാറിയിരിക്കുകയാണ്. വൈ എസ് രാജശേഖരറെഡ്ഡി എന്ന അതികായനായ കോണ്‍ഗ്രസ് നേതാവിനെ അതിന്‍റെ എല്ലാ പ്രൌഢിയോടെയുമാണ് മമ്മൂട്ടി ഉള്‍ക്കൊണ്ട് അവതരിപ്പിച്ചിരിക്കുന്നത്. വൈ എസ് ആറിന്‍റെ മകന്‍ ജഗന്‍‌മോഹന്‍ റെഡ്ഡി തന്നെ മമ്മൂട്ടിയുടെ ഈ പകര്‍ന്നാട്ടത്തെ അഭിനന്ദിച്ച് രംഗത്തെത്തി.

അതേസമയം, പേരന്‍‌പ് ആകട്ടെ കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ഇന്ത്യന്‍ സിനിമയിലുണ്ടായ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നായാണ് വിലയിരുത്തപ്പെടുത്തത്. തമിഴകത്തും കേരളത്തിലും ചിത്രം സൂപ്പര്‍ഹിറ്റാണ്. കേരളത്തില്‍ മെഗാ വിജയത്തിലേക്ക് കുതിക്കുന്നു.

ഈ രണ്ട് ചിത്രങ്ങളും കൂടി ഇതുവരെ 50 കോടി കളക്ഷന്‍റെ കണക്കുകള്‍ പറയുമ്പോള്‍ തെന്നിന്ത്യന്‍ ബോക്സോഫീസ് മമ്മൂട്ടി എന്ന മെഗാസ്റ്റാറിന്‍റെ താരമൂല്യം തിരിച്ചറിയുകയാണ്. മലയാളസിനിമയിലെ പകരം വയ്ക്കാനില്ലാത്ത നക്ഷത്രം ദക്ഷിണേന്ത്യയുടെയാകെ മെഗാസ്റ്റാറായി മാറുന്നു. അതും കാമ്പും കരുത്തുമുള്ള രണ്ട് ചിത്രങ്ങളിലൂടെ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :