ആക്ഷന്‍ സിനിമയില്‍ മമ്മൂട്ടിക്കൊപ്പം പെപ്പെയും !

രേണുക വേണു| Last Modified ബുധന്‍, 29 നവം‌ബര്‍ 2023 (11:47 IST)

മമ്മൂട്ടി ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് വൈശാഖ് സംവിധാനം ചെയ്യുന്ന ടര്‍ബോ. ചിത്രമൊരു ആക്ഷന്‍ കോമഡി ഴോണറില്‍ ഉള്‍പ്പെടുന്നതാണെന്ന് തിരക്കഥാകൃത്ത് മിഥുന്‍ മാനുവല്‍ തോമസ് പറഞ്ഞിരുന്നു. മാത്രമല്ല മാസ് ഗെറ്റപ്പിലാണ് മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കുന്നത്. ടര്‍ബോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ റിലീസ് ചെയ്തിരുന്നു.

ടര്‍ബോയില്‍ മമ്മൂട്ടിക്കൊപ്പം ആന്റണി വര്‍ഗീസും (പെപ്പെ) പ്രധാനപ്പെട്ട ഒരു വേഷത്തില്‍ എത്തുന്നുണ്ടെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. ആക്ഷന്‍ സിനിമകള്‍ കൊണ്ട് ശ്രദ്ധേയനായ പെപ്പെ കൂടി മമ്മൂട്ടിക്കൊപ്പം എത്തുമ്പോള്‍ അത് ആരാധകരെ ഇരട്ടി ആവേശത്തിലാക്കും. ടര്‍ബോയില്‍ പെപ്പെ ഉണ്ടാകുമോ എന്ന കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.

ടര്‍ബോ ജോസ് എന്ന അച്ചായന്‍ വേഷത്തിലാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. ക്രിസ്ത്യന്‍ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ പറച്ചില്‍. മമ്മൂട്ടി കമ്പനി തന്നെയാണ് നിര്‍മാണം. മമ്മൂട്ടിക്കമ്പനിയുടെ ഏറ്റവും ചെലവേറിയ ചിത്രമായിരിക്കും ടര്‍ബോ.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :