ആ രംഗത്തിന്റെ നീളം കുറയ്ക്കണം, അനിമല്‍ നിര്‍മ്മാതാക്കളോട് സെന്‍സര്‍ ബോര്‍ഡ്

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 29 നവം‌ബര്‍ 2023 (10:27 IST)
രണ്‍ബീര്‍ കപൂര്‍,രശ്മിക മന്ദാന എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ആനിമല്‍ ഡിസംബര്‍ ഒന്നിന് പ്രദര്‍ശനത്തിന് എത്തും. സിനിമയുടെ സെന്‍സര്‍ നേരത്തെ പൂര്‍ത്തിയായതാണ്. എ സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത്. സിനിമയില്‍ അഞ്ച് മാറ്റങ്ങള്‍ വരുത്തണമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ നിര്‍മാതാക്കളോട് ആവശ്യപ്പെട്ടു.

രണ്‍ബീറും രശ്മികയും ആയുള്ള നീളമേറിയ ഇന്റിമേറ്റ് സീനിന്റെ സമയം കുറയ്ക്കണം എന്നതായിരുന്നു പ്രധാന ആവശ്യങ്ങളില്‍ ഒന്ന്. സര്‍ട്ടിഫിക്കറ്റിലെ വിവരങ്ങള്‍ ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.'ടിസിആര്‍ 02:28:37-ലെ ക്ലോസപ്പ് ഷോട്ടുകള്‍ ഒഴിവാക്കണം വിജയിന്റെയും സോയയുടെയും ഇന്റിമേറ്റ് ദൃശ്യങ്ങള്‍ മാറ്റണം',-എന്ന് അതില്‍ എഴുതിയിരിക്കുന്നത് കാണാം.

വിജയ്, സോയ എന്നീ കഥാപാത്രങ്ങളെയാണ് യഥാക്രമം രണ്‍ബീറും രശ്മികയും അവതരിപ്പിക്കുന്നത്.ഹുവാ മെയ്ന്‍ എന്നൊരു ഗാനം പുറത്തിറങ്ങിയപ്പോള്‍ ഇരുവരുടെയും ചുംബന രംഗങ്ങള്‍ അതില്‍ ഉള്‍പ്പെടുത്തിയിരുന്നു. അര്‍ജുന്‍ റെഡ്ഡി സംവിധായകന്‍ സന്ദീപ് റെഡ്ഡി വംഗ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.


അനില്‍ കപൂറിനും ബോബി ഡിയോളിനും പുറമേ ത്രിപ്തി ദിമ്രി, ശക്തി കപൂര്‍, സുരേഷ് ഒബ്‌റോയ്, ബാബ്‌ലൂ, സിദ്ധാന്ത് തുടങ്ങിയ താരനിര സിനിമയിലുണ്ട്.










ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :