'ജി സ്‌ക്വാഡ്' നിര്‍മ്മിക്കുന്ന ആദ്യ സിനിമ, പ്രഖ്യാപനത്തിനായി കാതോര്‍ത്ത് ലോകേഷിന്റെ ആരാധകര്‍

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 29 നവം‌ബര്‍ 2023 (11:18 IST)
തമിഴ് സിനിമയിലെ മുന്ദിര സംവിധായകരില്‍ ഒരാളായി ലോകേഷ് കനകരാജ് മാറിക്കഴിഞ്ഞു. പ്രൊഡക്ഷന്‍ രംഗത്തേക്ക് കൂടി ചുവട് വയ്ക്കുകയാണ് സംവിധായകന്‍. തന്റെ പുതിയ പ്രൊഡക്ഷന്‍ ഹൗസ് ലോഞ്ച് ചെയ്യുന്നതായി അദ്ദേഹം അറിയിച്ചു.'ജി സ്‌ക്വാഡ്'എന്നാണ് നിര്‍മ്മാണ സംരംഭത്തിന് നല്‍കിയിരിക്കുന്ന പേര്.

ഈ ബാനറില്‍ നിര്‍മ്മിക്കുന്ന ആദ്യ സിനിമയെക്കുറിച്ചുള്ള വിവരങ്ങള്‍ ഇന്ന് വൈകുന്നേരം 6 മണിക്ക് പുറത്ത് വരും . നിര്‍മ്മാതാവ് എന്ന നിലയില്‍ ലോകേഷ് തിളങ്ങട്ടെ എന്നതാണ് സിനിമാ രംഗത്തുള്ള സഹപ്രവര്‍ത്തകരുടെയും ആഗ്രഹം. നിരവധി ആളുകള്‍ സോഷ്യല്‍ മീഡിയയിലൂടെ ആശംസകള്‍ അറിയിച്ചു.
'മാനഗരം', 'കൈതി', 'മാസ്റ്റര്‍', 'വിക്രം', 'ലിയോ' തുടങ്ങി വിജയ ട്രാക്കിലാണ് സംവിധായകന്‍. കോളിവുഡിലെ സ്റ്റാര്‍ ഡയറക്ടര്‍ സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനെ സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ്. സണ്‍ പിച്ചേഴ്‌സ് ആണ് 'തലൈവര്‍ 171 നിര്‍മ്മിക്കുന്നത്.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :