Patriot Movie: ' സിനിമയുടെ പേര് 'പാട്രിയോട്ട്' ', വെളിപ്പെടുത്തി മോഹന്‍ലാലും; ഔദ്യോഗിക പ്രഖ്യാപനം ഇപ്പോഴും വന്നിട്ടില്ല !

മഹേഷ് നാരായണന്‍ ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്

Mammootty Mohanlal Movie, Mammootty Mohanlal Movie Name Patriot, Mahesh Narayanan Movie Name, Patriot Movie, Mammootty Mohanlal Patriot, മമ്മൂട്ടി, മോഹന്‍ലാല്‍, പാട്രിയോട്ട്, മമ്മൂട്ടി മോഹന്‍ലാല്‍ സിനിമയുടെ പേര്, മഹേഷ് നാരായണന്‍ ചിത്രത്തിന്റെ പേര് പു
Mohanlal and Mammootty
Kochi| രേണുക വേണു| Last Modified ചൊവ്വ, 24 ജൂണ്‍ 2025 (15:46 IST)

Patriot Movie: മഹേഷ് നാരായണന്‍ ചിത്രത്തിന്റെ പേര് 'പാട്രിയോട്ട്' (Patriot) എന്നാണെന്ന് മോഹന്‍ലാലും. ശ്രീലങ്കയിലെ ടൂറിസവുമായി ബന്ധപ്പെട്ട എക്‌സ് പേജിലൂടെയാണ് ഇക്കാര്യം ആദ്യം പുറത്തുവന്നത്. ഇപ്പോള്‍ ഇതാ മോഹന്‍ലാലും സിനിമയുടെ പേരിനെ കുറിച്ച് ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നു.

' ശ്രീലങ്കയില്‍ എന്റെ രണ്ടാമത്തെ ഷെഡ്യൂള്‍ ആണ്. ഇതിനു മുന്‍പ് മറ്റൊരു ഷെഡ്യൂള്‍ ഇവിടെ ഉണ്ടായിരുന്നു. ഞങ്ങള്‍ വലിയൊരു സിനിമയാണ് ചെയ്യുന്നത്. വലിയ സിനിമ എന്നുപറയുമ്പോള്‍ അഭിനേതാക്കളുടെ കാര്യത്തില്‍, ഞാന്‍, മമ്മൂട്ടി, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ അങ്ങനെ കുറേ പേര്‍. ചിത്രത്തിന്റെ പേര് 'പാട്രിയോട്ട്' എന്നാണ്,' മോഹന്‍ലാല്‍ പറഞ്ഞു. ശ്രീലങ്കയിലെ 'ന്യൂസ് ഫസ്റ്റ്' എന്ന മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാല്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

അതേസമയം മഹേഷ് നാരായണന്‍ ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. മമ്മൂട്ടിയുടെ ഭാഗങ്ങളാണ് ഇനി പ്രധാനമായും ഷൂട്ട് ചെയ്യാനുള്ളത്. ചിത്രത്തിന്റെ തിരക്കഥ നേരത്തെ തന്നെ ഫൈനലൈസ് ചെയ്തതാണ്. തിരക്കഥയില്‍ യാതൊരു മാറ്റങ്ങളും വരുത്തിയിട്ടില്ല. നേരത്തെ നിശ്ചയിച്ച പോലെ മമ്മൂട്ടി നായകവേഷവും മോഹന്‍ലാല്‍ സുപ്രധാന കാമിയോ വേഷത്തിലും എത്തും. അസൗകര്യങ്ങള്‍ കാരണം മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ ദൈര്‍ഘ്യം കുറച്ചിട്ടുണ്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചരണം നടക്കുന്നത്. മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചുള്ള സീനുകളിലും മാറ്റം വരുത്തിയിട്ടില്ല. ഇരുവരും ഒന്നിച്ചുള്ള ഇമോഷണല്‍ രംഗങ്ങളടക്കം ചിത്രത്തിലുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :