Mammootty - Mohanlal - Mahesh Narayanan Movie: 'മെഗാസ്റ്റാര്‍ വരാര്‍'; മഹേഷ് നാരായണന്‍ ചിത്രത്തിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റ്

MMMN Movie Shooting: നാല് ദിവസത്തെ ചിത്രീകരണമാണ് എടപ്പാളില്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്

Mammootty Mohanlal Movie, Mammootty Mohanlal Movie Name Patriot, Mahesh Narayanan Movie Name, Patriot Movie, Mammootty Mohanlal Patriot, മമ്മൂട്ടി, മോഹന്‍ലാല്‍, പാട്രിയോട്ട്, മമ്മൂട്ടി മോഹന്‍ലാല്‍ സിനിമയുടെ പേര്, മഹേഷ് നാരായണന്‍ ചിത്രത്തിന്റെ പേര് പു
Mammootty - Mahesh Narayanan Movie
Kochi| രേണുക വേണു| Last Modified ബുധന്‍, 25 ജൂണ്‍ 2025 (16:20 IST)

MMMN Movie Updates: മമ്മൂട്ടി, മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഒന്‍പതാം ഷെഡ്യൂള്‍ നാളെ മുതല്‍. എടപ്പാളിലാണ് ചിത്രീകരണം നടക്കുക. മോഹന്‍ലാല്‍ ഭാഗമാകുന്ന ആക്ഷന്‍ രംഗങ്ങളാണ് ഇവിടെ ചിത്രീകരിക്കുക.

നാല് ദിവസത്തെ ചിത്രീകരണമാണ് എടപ്പാളില്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. കുഞ്ചാക്കോ ബോബനും ഈ ഷെഡ്യൂളില്‍ ഭാഗമാകും. ശ്രീലങ്കയില്‍ നടന്ന എട്ടാമത്തെ ഷെഡ്യൂളിനു ശേഷം കഴിഞ്ഞ ആഴ്ചയാണ് മോഹന്‍ലാല്‍ കേരളത്തില്‍ തിരിച്ചെത്തിയത്. ശ്രീലങ്കയില്‍ നടന്ന ആദ്യ ഷെഡ്യൂളില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ ഭാഗമായിരുന്നു.

എടപ്പാളിനു ശേഷം കൊച്ചിയിലാണ് ചിത്രത്തിന്റെ അടുത്ത ഷെഡ്യൂള്‍. ജൂലൈ രണ്ടാം വാരത്തോടെ ആരംഭിക്കുന്ന രണ്ടാം ഷെഡ്യൂളില്‍ മമ്മൂട്ടിയും ഭാഗമാകും. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് സിനിമയില്‍ നിന്നു വിട്ടുനില്‍ക്കുന്ന മമ്മൂട്ടി ഉടന്‍ കേരളത്തിലേക്ക് തിരിച്ചെത്തുമെന്നാണ് വിവരം. നിലവില്‍ ചെന്നൈയിലെ വസതിയിലാണ് അദ്ദേഹം വിശ്രമത്തില്‍ കഴിയുന്നത്. മമ്മൂട്ടിയാണ് ചിത്രത്തില്‍ നായകന്‍. മോഹന്‍ലാലിന്റേത് സുപ്രധാന കാമിയോ റോള്‍ ആണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നയന്‍താരയാണ് ചിത്രത്തില്‍ നായിക.

അതേസമയം ചിത്രത്തിന്റെ പേര് 'പാട്രിയോട്ട്' എന്നാണെന്നു മോഹന്‍ലാല്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ശ്രീലങ്കന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാല്‍ ചിത്രത്തിന്റെ പേര് വെളിപ്പെടുത്തിയത്. 'ശ്രീലങ്കയില്‍ എന്റെ രണ്ടാമത്തെ ഷെഡ്യൂള്‍ ആണ്. ഇതിനു മുന്‍പ് മറ്റൊരു ഷെഡ്യൂള്‍ ഇവിടെ ഉണ്ടായിരുന്നു. ഞങ്ങള്‍ വലിയൊരു സിനിമയാണ് ചെയ്യുന്നത്. വലിയ സിനിമ എന്നുപറയുമ്പോള്‍ അഭിനേതാക്കളുടെ കാര്യത്തില്‍, ഞാന്‍, മമ്മൂട്ടി, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ അങ്ങനെ കുറേ പേര്‍. ചിത്രത്തിന്റെ പേര് 'പാട്രിയോട്ട്' എന്നാണ്,' മോഹന്‍ലാല്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :