അതെ!കാത്തിരിപ്പ് അവസാനിച്ചു, പത്തൊമ്പതാം നൂറ്റാണ്ട് അപ്‌ഡേറ്റ്

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 31 മെയ് 2022 (08:45 IST)

സിജു വില്‍സനെ നായകനാക്കി വിനയന്‍ സംവിധാനം ചെയ്ത പത്തൊമ്പതാം നൂറ്റാണ്ട് വൈകാതെ തന്നെ റിലീസ് പ്രഖ്യാപിക്കും. ടീസര്‍ ജൂണ്‍ മൂന്നിന് പുറത്തിറങ്ങും. സിനിമയുടെ സൗണ്ട് ഡിസൈനിംഗ് മുംബൈയില്‍ പൂര്‍ത്തിയായി.ഫൈനല്‍ മിക്‌സിംഗ് നടക്കുകയാണെന്ന് സംവിധായകന്‍ അറിയിച്ചു.

'പത്തൊന്‍പതാം നൂറ്റാണ്ട്'ന്റെ സൗണ്ട് ഡിസൈനിംഗ് മുംബൈയില്‍ പൂര്‍ത്തിയായി.. ഫൈനല്‍ മിക്‌സിംഗ് നടക്കുന്നു.. ആക്ഷന്‍ പാക്ഡ് ആയ ഈ ചരിത്ര സിനിമയില്‍ സിജു വില്‍സണ്‍ ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ എന്ന അതിസാഹസികനായ നവോത്ഥാനനായകന്റെ വേഷത്തിലെത്തുന്നു...

ചിത്രത്തിന്റെ ടീസര്‍ ജൂണ്‍ മൂന്നിന് കേരളത്തിലെ തീയറ്ററുകളിലും ഓണ്‍ലൈനിലും റിലീസ് ചെയ്യുകയാണ്'-വിനയന്‍ കുറിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :