എന്തൊരു മാറ്റം ! പാര്‍വതി കൃഷ്ണ ആളാകെ മാറി, നടിയുടെ പുതിയ ചിത്രങ്ങള്‍

കെ ആര്‍ അനൂപ്| Last Modified വെള്ളി, 9 ജൂണ്‍ 2023 (13:20 IST)
'കഠിന കഠോരമീ അണ്ഡകടാഹം' എന്ന ചിത്രത്തിലൂടെ തിരിച്ചെത്തിയ പാര്‍വതി കൃഷ്ണ വീണ്ടും മലയാളം സിനിമയില്‍ സജീവമാകുകയാണ്. മിനിസ്‌ക്രീന്‍ പരിപാടികളിലും താരം എത്തിയിരുന്നു.

'ഞാന്‍ കണ്ടുമുട്ടിയ എല്ലാറ്റിന്റെയും ഭാഗമാണ് ഞാന്‍'-എന്ന് കുറച്ചു കൊണ്ടാണ് പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ നടി പങ്കുവെച്ചത്.

മേക്കപ്പ്:ബിജു ജനാര്‍ദ്ദനന്‍

ഫോട്ടോഗ്രാഫി:ഡി.ഡി ക്യാപ്ചര്‍

മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത
മാലിക്കിലെ ജയിലിലെ ഡോക്ടറുടെ വേഷം ചെയ്തയാളാണ് പാര്‍വതി. സീരിയലുകളിലും സജീവമായ താരം പത്തനംത്തിട്ട സ്വദേശിയാണ്.

ഏയ്ഞ്ചല്‍സ് എന്ന ചിത്രത്തിലും നടി അഭിനയിച്ചിട്ടുണ്ട്. ഓഡിഷനില്‍ ഒന്നും അധികം പങ്കെടുക്കാത്ത ആളാണ് താനെന്നും ഒഡീഷനിലൂടെ തന്നെയാണ് മാലിക്കില്‍ എത്തിയതെന്നും നടി പറഞ്ഞിരുന്നു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :