നമ്മുടെ മക്കള്‍.... 'വര്‍ഷങ്ങള്‍ക്കുശേഷം' ഫാന്‍ മെയ്ഡ് പോസ്റ്ററില്‍ മോഹന്‍ലാലും ശ്രീനിവാസനും, പ്രണവ്-ധ്യാന്‍ കോമ്പോ കാണാനായി ആരാധകരുടെ കാത്തിരിപ്പ്

varshangalkku shesham
കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 1 ഏപ്രില്‍ 2024 (12:51 IST)
varshangalkku shesham
മലയാള സിനിമയിലെ എക്കാലത്തെയും മികച്ച കൂട്ടുകെട്ടുകളില്‍ ഒന്നാണ് മോഹന്‍ലാല്‍-ശ്രീനിവാസന്‍ ടീമിന്റെത്. ശ്രീനിവാസന്‍ തിരക്കഥയെഴുതി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന സിനിമകള്‍ ചലച്ചിത്രപ്രേമികള്‍ എന്നും ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചിട്ടുള്ളത്. പുതിയകാലത്ത് ഇവരുടെയെല്ലാം മക്കള്‍ സിനിമ സജീവമാണ്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന വര്‍ഷങ്ങള്‍ക്കുശേഷം എന്ന സിനിമയില്‍ ധ്യാന്‍ ശ്രീനിവാസനും പ്രണവ് മോഹന്‍ലാലുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമയുടെ ട്രെയിലര്‍ കണ്ടപ്പോള്‍ പഴയ മോഹന്‍ലാലിനെ തിരിച്ചുകിട്ടിയ പ്രതീതി ആയിരുന്നു ആരാധകര്‍ക്ക്. ധ്യാന്‍ അവതരിപ്പിക്കുന്ന കഥാപാത്രം ശ്രീനിവാസന്റേതാണെന്നും ചിലര്‍ പറഞ്ഞു. എന്നാല്‍ കേള്‍ക്കുന്നതൊന്നും ശരിയല്ലെന്നും സിനിമയുടെ കഥ വേറെയാണെന്നും നിര്‍മ്മാതാക്കള്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ് ഒരു പോസ്റ്റര്‍.

മോഹന്‍ലാലും ശ്രീനിവാസനും വര്‍ഷങ്ങള്‍ക്കു ശേഷം എന്ന പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍. ധ്യാന്‍ ശ്രീനിവാസനെയും പ്രണവ് മോഹന്‍ലാലിനെയും പോസ്റ്ററില്‍ കാണാനാകുന്നു. ഇവരെയെല്ലാം ഒന്നിച്ച് കണ്ടപ്പോള്‍ ആരാധകര്‍ക്കും നൊസ്റ്റാള്‍ജിയ.
പ്രണവ് മോഹന്‍ലാല്‍-ധ്യാന്‍ ശ്രീനിവാസന്‍ ടീമിന്റെ വര്‍ഷങ്ങള്‍ക്കു ശേഷം ഏപ്രില്‍ 11ന് പ്രദര്‍ശനത്തിനെത്തും.സിനിമ സംവിധായകന്‍ ആവാനുള്ള മോഹവുമായി കേരളം വിട്ട് മദ്രാസില്‍ എത്തുന്ന ചെറുപ്പക്കാരനായി ധ്യാന്‍ ശ്രീനിവാസന്‍ പ്രത്യക്ഷപ്പെടും. കഥയിലെ വിവിധ കാലങ്ങളില്‍ ധ്യാന്‍ ശ്രീനിവാസിന്റെ കഥാപാത്രത്തിന് പല മാറ്റങ്ങള്‍ വരുന്നുണ്ട്. അതിനനുസരിച്ചുള്ള പ്രകടനവും നടന്‍ പുറത്തെടുക്കുന്നുണ്ട്. വ്യത്യസ്ത രൂപങ്ങളിലാണ് താരത്തെ ട്രെയിലറില്‍ കാണാനായത്.







അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :