പിടിവിടാതെ തമിള്‍റോക്കേഴ്‌സ്; ‘ഒരു അഡാര്‍ ലവ്’ ഓണ്‍ലൈനില്‍

  omar lulu , priya warrier , oru adaar love, roshan , noorin sherif, ഒരു അഡാര്‍ ലവ് , ഓണ്‍ലൈന്‍ , തിയേറ്റര്‍ , പ്രിയ വാര്യര്‍ , ഒമര്‍ ലുലു
കൊച്ചി| Last Modified വെള്ളി, 15 ഫെബ്രുവരി 2019 (12:29 IST)
കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തിയ ഒമര്‍ ലുലു ചിത്രം ‘ഒരു അഡാര്‍ ലവ്’ ഓണ്‍ലൈനില്‍ ചോര്‍ന്നു. സിനിമാ മേഖലയ്‌ക്ക് ഭീഷണിയായി വളര്‍ന്ന തമിള്‍ റോക്കേഴ്‌സാണ് ചിത്രം ഓണ്‍ലൈനിലൂടെ പുറത്ത് വിട്ടത്.


കൗമരക്കാരുടെ കഥ പറയുന്ന ചിത്രം സമ്മിശ്ര പ്രതികരണങ്ങള്‍ നേടുന്നതിനിടെയാണ് ചോര്‍ന്നത്. നിരവധി പേര്‍ സിനിമ ഡൌണ്‍‌ലോഡ് ചെയ്‌തതായാണ് വിവരം. വ്യാജന്‍ പുറത്തിറങ്ങിയതോടെ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ അധികൃതരുമായി ബന്ധപ്പെട്ടുവെന്ന റിപ്പോര്‍ട്ടും ലഭിക്കുന്നുണ്ട്.

മലയാളത്തിന് പുറമെ അന്യഭാഷകളിലും പ്രിയ വാര്യര്‍ക്ക് പുറമെ റോഷന്‍, നൂറിന്‍ ഷെരീഫ് തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്ന ഒരു അഡാര്‍ ലവ് പ്രദര്‍ശനത്തിന് എത്തിയിരുന്നു. അതേസമയം, സിനിമ തിയേറ്ററില്‍ വന്‍ വിജയമായി കൊണ്ടിരിക്കുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :