ഞങ്ങളുടെ ആദ്യ സിനിമ,'ക്വീന്‍' റിലീസായി 6 വര്‍ഷം, കുറിപ്പുമായി സംവിധായകന്‍ ഡിജോ ജോസ് ആന്റണി
കെ ആര്‍ അനൂപ്|
Last Modified വെള്ളി, 12 ജനുവരി 2024 (11:39 IST)
Queen movie
ക്വീന്‍ റിലീസായി 6 വര്‍ഷം.ഡിജോ ജോസ് ആന്റണി എന്ന സംവിധായകന്റെ വര്‍ഷമായിരുന്നു 2018.പുതുമുഖങ്ങളെ വെച്ച് സിനിമ ചെയ്തു, 2018ലെ ഹിറ്റായി മാറിയ കഥയാണ് 'ക്വീന്‍'ന് പറയാനുണ്ട്. സാനിയ,ധ്രുവന്‍,അശ്വിന്‍ ജോസ്,എല്‍ദോ മാത്യു,അരുണ്‍ എച്ച്.ദാസ് എന്നിവര്‍ കൂടി മലയാള സിനിമയുടെ ഭാഗമായ വര്‍ഷം. 2018 ജനുവരി 12നാണ് ചിത്രം റിലീസായത്. ആറാം വാര്‍ഷിക ദിനത്തില്‍ സംവിധായകന്‍ സന്തോഷം പങ്കുവെച്ചിരിക്കുകയാണ്.
'ആദ്യത്തേത് എന്തും പ്രിയപ്പെട്ടതാണ്...
മലയാളം സിനിമ ഇന്‍ഡസ്ട്രയില്‍ ചുവടു വെയ്ക്കാന്‍ അടങ്ങാത്ത അഭിനിവേശമുള്ള കാലത്ത് എന്നെപ്പോലെ ഒരുപാട് പുതുമുഖങ്ങള്‍ക്ക് അവസരം തന്ന ഞങ്ങളുടെ എല്ലാവരുടെയും ആദ്യ സിനിമ... ക്വീന്‍ അന്ന് തുടങ്ങിയ ആ യാത്ര ഇന്ന് ഇതുവരെ ഓര്‍ക്കുന്നു... ഞങ്ങളെ പിന്തുണച്ച പ്രേക്ഷകര്‍ക്കും, സിനിമ സ്‌നേഹികള്‍ക്കും നന്ദി',-ഡിജോ ജോസ് ആന്റണി എഴുതി.
2021 ല്‍ ഫ്രണ്ട്ഷിപ്പ് എന്ന പേരില്‍ തമിഴിലേക്ക് റീമേക്ക് ചെയ്തു.ജേക്‌സ് ബിജോയ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയത്.മലയാളി ഫ്രം ഇന്ത്യ'ചിത്രീകരണം പൂര്‍ത്തിയായി. നിലവില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്.നിവിന്‍ പോളി, ധ്യാന്‍ ശ്രീനിവാസന്‍ പ്രധാന വേഷങ്ങളിലെത്തുന്ന സിനിമയുടെ തിരക്കിലാണ് ഡിജോ ജോസ് ആന്റണി.ക്വീന്‍, ജനഗണമന എന്നീ സിനിമകള്‍ക്ക് ശേഷം ട്രാക്ക് മാറ്റി പരീക്ഷിക്കുകയാണ് അദ്ദേഹം.