വീരഗാഥയ്ക്ക് കൊടുക്കാതെ മൃഗയയ്ക്ക് അവാര്‍ഡ് കൊടുത്തു, ‘തോന്ന്യാസം, നാണക്കേട്’ എന്ന് ഐ വി ശശി; പൊട്ടിച്ചിരിച്ച് ഹരിഹരന്‍ !

മമ്മൂട്ടി, ഹരിഹരന്‍, ഐ വി ശശി, ഒരു വടക്കന്‍ വീരഗാഥ, മൃഗയ, Mammootty, I V Sasi, Hariharan, Mrugaya, Oru Vadakkan Veeragatha
അമ്പിളി സുഭാഷ്| Last Modified ചൊവ്വ, 19 നവം‌ബര്‍ 2019 (17:29 IST)
മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച സിനിമകളാണ് ഹരിഹരന്‍ സംവിധാനം ചെയ്ത ഒരു വടക്കന്‍ വീരഗാഥയും ഐ വി ശശി സംവിധാനം ചെയ്ത മൃഗയയും. ഈ രണ്ട് സിനിമകളും തമ്മിലാണ്
ആ വര്‍ഷം സംസ്ഥാന ചലച്ചിത്ര അവാര്‍ഡിനായി മത്സരിച്ചത്. എന്നാല്‍ മികച്ച സംവിധായകനുള്ള അവാര്‍ഡ് ലഭിച്ചത് ഐ വി ശശിക്കാണ്.

അത് ശശിക്ക് അത്ര ഇഷ്ടമായില്ല. തന്നേക്കാള്‍ ആ അവാര്‍ഡിന് അര്‍ഹന്‍ വീരഗാഥ സംവിധാനം ചെയ്ത ഹരിഹരനാണെന്ന് ശശിക്ക് തോന്നി. ഇക്കാര്യം ഐ വി ശശി പലരോടും പറഞ്ഞു. ഹരിഹരനോട് ഫോണില്‍ വിളിച്ചുപറഞ്ഞു.

അവാര്‍ഡ് പ്രഖ്യാപിച്ച അന്നുരാത്രി ഐ വി ശശി ഹരിഹരനെ ഫോണില്‍ വിളിക്കുകയായിരുന്നു. വടക്കന്‍ വീരഗാഥയ്ക്ക് മുന്നില്‍ മൃഗയയ്ക്കു വേണ്ടി തനിക്ക് മികച്ച സംവിധായകനുള്ള അവാര്‍ഡ് നല്‍കിയതിലെ ശരികേടിനെക്കുറിച്ച് ശശി വാതോരാതെ പറഞ്ഞു. അവാര്‍ഡ് കമ്മിറ്റിയുടെ തീരുമാനം ‘തോന്ന്യാസവും നാണക്കേടു’മാണെന്ന് ശശി വ്യക്തമാക്കി.

ശശി ഫോണ്‍ വച്ചതിന് ശേഷവും ഹരിഹരന്‍ ഏറെനേരം പൊട്ടിച്ചിരിച്ചു. സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് തനിക്കു ലഭിച്ചെങ്കിലും വടക്കന്‍ വീരഗാഥ ചെയ്ത ഹരിഹരനാണ് മികച്ച സംവിധായകന്‍ എന്ന് ഐ വി ശശി മനസുകൊണ്ട് അംഗീകരിക്കുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :