മമ്മൂട്ടിക്ക് പകരം നയന്‍‌താര അഭിനയിക്കട്ടെ എന്ന് സംവിധായകന്‍, ഞെട്ടി സിനിമാലോകം !

Mammootty, Nayanthara, Ajay Jnjanamuthu, Imaikka Nodikal, മമ്മൂട്ടി, നയന്‍‌താര, അജയ് ജ്ഞാനമുത്തു, ഇമൈക്കാ നൊടികള്‍
അക്ഷയ് ചന്ദ്രശേഖര്‍| Last Modified തിങ്കള്‍, 18 നവം‌ബര്‍ 2019 (15:45 IST)
അജയ് ജ്ഞാനമുത്തു തമിഴകത്തെ ഏറെ പ്രതീക്ഷ നല്‍കുന്ന യുവ സംവിധായകനാണ്. ഡിമോണ്ടി കോളനി എന്ന ആദ്യചിത്രം കൊണ്ടുതന്നെ അജയ് വരവറിയിച്ചു. രണ്ടാമത്തെ ചിത്രവും ഹിറ്റായിരുന്നു - നയന്‍‌താര നായികയായ ഇമൈക്കാ നൊടികള്‍.

ആ സിനിമയില്‍ നയന്‍‌താര അഭിനയിച്ച പൊലീസ് കഥാപാത്രത്തെ ആദ്യം അവതരിപ്പിക്കാമെന്ന് സമ്മതിച്ചത് മമ്മൂട്ടിയാണെന്ന് ആര്‍ക്കൊക്കെ അറിയാം? എങ്കില്‍ അതാണ് സത്യം. ആ സിനിമയുടെ കഥ ആദ്യം മമ്മൂട്ടിയോടാണ് പറഞ്ഞത്. മമ്മൂട്ടിക്ക് കഥ ഇഷ്‌ടമാകുകയും അഭിനയിക്കാമെന്ന് സമ്മതിക്കുകയും ചെയ്തതാണ്.

എന്നാല്‍ പിന്നീട്, കഥ വികസിപ്പിച്ചുവന്നപ്പോള്‍ സംവിധായകന് തോന്നി, കേന്ദ്രകഥാപാത്രമായ പൊലീസ് ഓഫീസര്‍ ഒരു സ്ത്രീയാണെങ്കില്‍ നന്നായിരിക്കും എന്ന്. അങ്ങനെയാണ് നയന്‍‌താരയെ ആ കഥാപാത്രം ചെയ്യാനായി സമീപിക്കുന്നത്. നയന്‍സിന് കഥ ഇഷ്ടമായി, അഭിനയിക്കുകയും ചെയ്തു.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ റിലീസായ സിനിമ സൂപ്പര്‍ഹിറ്റായിരുന്നു. അഥര്‍വ്വ, റാഷി ഖന്ന, അനുരാഗ് കശ്യപ് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളായി രംഗത്തെത്തിയത്.

ആലോചിച്ചുനോക്കൂ, ആ പൊലീസ് കഥാപാത്രത്തെ മമ്മൂട്ടി തന്നെയാണ് അവതരിപ്പിച്ചിരുന്നതെങ്കില്‍ ! ഒരുപക്ഷേ, അതൊരു ബ്ലോക്ബസ്റ്ററായി മാറുമായിരുന്നു!.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :