'വിനായകന്‍ പറഞ്ഞത് 100 ശതമാനം ശരിയാ'; കുറിപ്പുമായി സംവിധായകന്‍ ഒമര്‍ ലുലു

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 5 ഏപ്രില്‍ 2022 (11:06 IST)

തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് ഓരോന്നിനും മറുപടി നല്‍കി സംവിധായകന്‍ ഒമര്‍ ലുലു. ഇന്ന് നല്ല കോമഡി ടൈമിംഗ് ഉള്ള നടന്‍മാരില്ല അത് കൊണ്ട് ഡബിള്‍മീനിംഗ്,ഗ്‌ളാമര്‍ പ്രദര്‍ശനം ഒക്കെ സിനിമയില്‍ ഉപയോഗിച്ചു എന്നായിരുന്നു എന്റെ സിനിമകള്‍ക്ക് മേലെ ഉള്ള പ്രധാന ആരോപണമെന്ന് സംവിധായകന്‍ പറയുന്നു.

ഒമര്‍ ലുലുവിന്റെ വാക്കുകളിലേക്ക്

ഞാന്‍ ചെയ്തത് ഇത് വരെ മസാല കച്ചവട സിനിമകള്‍ ആണ് (ഇന്ന് നല്ല കോമഡി ടൈമിംഗ് ഉള്ള നടന്‍മാരില്ല അത് കൊണ്ട് ഡബിള്‍മീനിംഗ്,ഗ്‌ളാമര്‍ പ്രദര്‍ശനം ഒക്കെ ഞാന്‍ സിനിമയില്‍ ഉപയോഗിച്ചു) എന്നായിരുന്നു എന്റെ സിനിമകള്‍ക്ക് മേലെ ഉള്ള പ്രധാന ആരോപണം.

ഞാന്‍ വല്ല്യ താരങ്ങള്‍ ഇല്ലാതെയാണ് നാല് സിനിമ ചെയ്തത് (അതില്‍ മൂന്നെണ്ണം സാമ്പത്തികമായി വിജയിച്ചു)അത് കാരണം ഒരുപാട് പുതിയ ആളുകള്‍ക്ക് അവസരം കൊടുക്കാന്‍ പറ്റി.നിങ്ങള്‍ ചെയ്യുന്നത് സിനിമയാണ് അത് ഒരു കലയാണ് പണം അല്ലാ നോക്കേണ്ടത് നല്ല സന്ദേശം ഉള്ള സിനിമ ചെയ്യൂ എന്നും പറഞ്ഞ് എന്നെ കുറെ പേര്‍ ചേര്‍ന്ന് തുണ്ട് പടം ചെയ്യുന്ന സംവിധായകന്‍ ആക്കി.സൂപ്പര്‍സ്റ്റാറുകള്‍ ഇല്ലാത്ത ഏത് സന്ദേശം കൊടുക്കുന്ന സിനിമയാണ് നിങ്ങള്‍ തീയേറ്ററില്‍ പോയി വിജയിപ്പിച്ചത്. ഇനി OTT ആണെങ്കില്‍ സൂപ്പര്‍സ്റ്റാര്‍സ് ഇല്ലാത്ത സിനിമക്ക് അവര്‍ വില തരില്ല.superstars ഇല്ലാത്ത സിനിമ ആണെങ്കില്‍ അടുത്ത ഓപ്ഷന്‍ OTTയില്‍ Revenue Sharing എന്നതാണ്,അതാണെങ്കില്‍ സിനിമ OTTയില്‍ Release ചെയ്തു നിമിഷങ്ങള്‍ക്ക് അകം ടെലിഗ്രാമിലൂടെ എല്ലാവരില്ലേക്കും എത്തും.


യാത്രക്കിടയില്‍ എനിക്ക് ഫീല്‍ ചെയ്ത ഒരു കാര്യം ഞാന്‍ നിങ്ങളോട് പറഞ്ഞൂ നോമ്പിനു ഭക്ഷണം കൊടുക്കുന്ന ഹോട്ടല്‍ അടച്ചിടരുത് എന്ന്.അങ്ങനെ പറഞ്ഞപ്പോള്‍ എന്നെ നിങ്ങള്‍ ആദ്യം തെറിവിളി വിളിച്ചു അവസാനം വര്‍ഗ്ഗീയവാദി വരെ ആക്കി. കറക്ക്റ്റ് കാരണം പിന്നെ പതിയെ വന്ന് തുടങ്ങി നോമ്പ് സമയത്ത് ലാഭം കുറയും തുറന്നാല്‍ നഷ്ടമാണ് അത് കൊണ്ട് രാത്രികാലങ്ങളില്‍ കൂടുതല്‍ തുറക്കുക അതാണ് ലാഭം.
ഭക്ഷണം കൊടുക്കുന്ന ഹോട്ടല്‍ പോലും ഒരു ബിസിനസ്സ് ആണ് അതെ എല്ലാം ബിസ്സിനസ് ആണ് ബിസ്സിനസ് മാത്രം.

അപ്പോ കലയില്‍ ഞങ്ങളും ബിസിനസ്സ് കാണും
അങ്ങനെ ഞങ്ങളെ ആരും കലാകാരന്‍ മാത്രമായി ഒതുക്കണ്ട വിനായകന്‍ പറഞ്ഞത് 100 ശതമാനം ശരിയാ.ഞങ്ങള്‍ക്കും പണം വേണം ജീവിക്കാന്‍ കലയിട്ട് പുഴുങ്ങിയാ ചോറാവില്ല മുതലാളി അപ്പോ എന്റെ സിനിമയില്‍ സിനിമയുടെ മൂഡ് പോലെ അടി ഇടി വെടി എല്ലാം ഉണ്ടാവും പിന്നെ ഞാന്‍ നിങ്ങളുടെ കൂടെയും ഉണ്ടാവും എപ്പോഴും



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :