1000 കോടി, രണ്ടാമൂഴം സംഭവിക്കുമെന്ന് ശ്രീകുമാർ മേനോൻ; എം ടിയെ വെല്ലുവിളിച്ച് സംവിധായകൻ?

അപർണ| Last Modified വെള്ളി, 14 ഡിസം‌ബര്‍ 2018 (12:34 IST)
മോഹൻലാലും ശ്രീകുമാർ മേനോനും ഒരുമിച്ച് അനൌൺസ് ചെയ്ത പടങ്ങളാണ് ഒടിയനും രണ്ടാമൂഴവും. ഇതിൽ കാത്തിരുപ്പുകൾക്കൊടുവിൽ ഒടിയൻ ഇന്ന് തിയേറ്ററുകളിൽ എത്തി. ഇനിയുള്ളത് രണ്ടാമൂഴം. എം ടി വാസുദേവൻ നായരുടെ തിരക്കഥയിൽ നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുമെന്നായിരുന്നു റിപ്പോർട്ട്.

എന്നാൽ, കാലാവധി കഴിഞ്ഞതിനാൽ തിരക്കഥ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് എം ടി കേസ് നൽകിയതോടെ രണ്ടാമൂഴം വിവാദത്തിലാവുകയായിരുന്നു. എംടിയുടെ ഹര്‍ജിയില്‍ തിരക്കഥ തിരിച്ചുനല്‍കാനുള്ള മുന്‍സിഫ് കോടതി വിധി ജില്ലാ കോടതി സ്‌റ്റേ ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ രണ്ടാമൂഴം ഉടൻ തന്നെ യാഥാർത്ഥ്യമാകുമെന്നും അടുത്ത വർഷം ഓഗസ്തിൽ സിനിമ തുടങ്ങുമെന്നും സംവിധായകൻ പറയുന്നു.

ഉടന്‍ രണ്ടാമൂഴത്തിന്‍റെ ജോലികള്‍ തുടങ്ങുമെന്ന് ശ്രീകുമാര്‍ മേനോന്‍ ഇടയ്ക്കിടെ പറയുന്നുണ്ടെങ്കിലും തരണം ചെയ്യേണ്ട പ്രതിസന്ധികള്‍ ഏറെയാണ്. കരാർ കാലാവധി കഴിഞ്ഞിട്ടും ചിത്രീകരണം തുടങ്ങാൻ കഴിയാത്തതും ചിത്രവുമായി ബന്ധപ്പെട്ട് യാതൊരു ചര്‍ച്ചകളും നടക്കാത്തതുമാണ് എംടിയെ പ്രകോപിപ്പിച്ചത്.

എന്നാൽ, ഇപ്പോൾ തനിക്കനുകൂലമായ വിധി ശ്രീകുമാർ മേനോൻ വാങ്ങിയിരിക്കുകയാണ്. എം ടിയെ തോൽ‌പ്പിച്ച് ശ്രീകുമാർ തന്റെ സ്വപ്നസാക്ഷാത്കാരത്തിനായി മുന്നോട്ട് പോകുകയാണ്. കോടതിയുടെ അവസാന വിധി എന്താകുമെന്ന് ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :