കെ ആര്‍ അനൂപ്|
Last Modified തിങ്കള്‍, 3 ജൂലൈ 2023 (17:47 IST)
വൃഷഭ സിനിമയുമായി ബന്ധപ്പെട്ട പുതിയ അപ്‌ഡേറ്റ് നിര്‍മ്മാതാവ് ഏക്ത കപൂര്‍ നല്‍കി.യാഷ് രാജ് ഫിലിംസിന്റെ മുംബൈ ഓഫീസിലേക്ക് ചര്‍ച്ചകള്‍ക്കായി മോഹന്‍ലാല്‍ എത്തിയിരുന്നു.ബാലാജി ടെലിഫിലിംസ് ചിത്രത്തിന്റെ നിര്‍മ്മാണ പങ്കാളിയാവുന്ന വിവരം നിര്‍മ്മാതാവ് തന്നെ പങ്കുവെച്ചു. മോഹന്‍ലാലിനും അവരുടെ അച്ഛനായ ജീതേന്ദ്രയ്ക്കുമൊപ്പം നില്‍ക്കുന്ന ചിത്രം ഏക്ത പങ്കുവെച്ചു.
'ഇതിഹാസവും പ്രതിഭയുമൊത്ത് പോസ് ചെയ്യുന്നു
മികച്ച നടനോടൊപ്പം പ്രവര്‍ത്തിക്കുന്നതില്‍ വളരെ ആവേശത്തിലാണ് (മോഹന്‍ലാല്‍).കണക്റ്റ് മീഡിയ, എവിഎസ് സ്റ്റുഡിയോസ് എന്നീ നിര്‍മ്മാണ കമ്പനികള്‍ക്കൊപ്പം വൃഷഭയ്ക്കുവേണ്ടി ബാലാജി ടെലിഫിലിംസും കൈകോര്‍ക്കുകയാണ്.മെഗാസ്റ്റാര്‍ മോഹന്‍ലാല്‍ നായകനാവുന്ന ഒരു പാന്‍ ഇന്ത്യന്‍ തെലുങ്ക്- മലയാളം ദ്വിഭാഷാ ചിത്രം. തലമുറകളിലൂടെ സഞ്ചരിക്കുന്ന, വൈകാരികതയിലും ഒപ്പം വിഎഫ്എക്‌സിലും മുന്നില്‍ നില്‍ക്കുന്ന ഒരു എപിക് ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ ആയിരിക്കും ചിത്രം. 2024 ഏറ്റവും വലിയ ചിത്രങ്ങളില്‍ ഒന്നെന്ന് കരുതപ്പെടുന്ന വൃഷഭ സംവിധാനം ചെയ്യുന്നത് നന്ദകിഷോര്‍ ആണ്. ഈ മാസം ചിത്രീകരണം ആരംഭിക്കുന്ന സിനിമ മലയാളം, തെലുങ്ക്, കന്നഡ, തമിഴ്, ഹിന്ദി ഭാഷകളില്‍ ഒരേ സമയം റിലീസ് ചെയ്യും.'-ഏക്ത കപൂര്‍ കുറിച്ചു.