ഇനി തിരുവനന്തപുരത്ത്,'എമ്പുരാന്‍' വിശേഷങ്ങളുമായി പൃഥ്വിരാജ്

L2: Empuraan
L2: Empuraan
കെ ആര്‍ അനൂപ്| Last Modified വ്യാഴം, 18 ഏപ്രില്‍ 2024 (15:20 IST)
മലയാള സിനിമ പ്രേമികള്‍ ഒന്നാകെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് എമ്പുരാന്‍. പൃഥ്വിരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ചെന്നൈയില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയതായി പൃഥ്വിരാജ് അറിയിച്ചു. ഇനി തിരുവനന്തപുരത്തായിരിക്കും ചിത്രീകരണം നടക്കുക.

തിരുവനന്തപുരം, കൊച്ചി എന്നിവടങ്ങളിലായിട്ടാകും പ്രധാനമായും ആ ചിത്രീകരണമുണ്ടാകുകയെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്.

എമ്പുരാന്‍ ചിത്രീകരണം ഇനിയും ബാക്കിയാണ്. വിദേശത്ത് ചിത്രീകരിക്കേണ്ട പ്രധാന ഭാഗങ്ങള്‍ ഏറെക്കുറെ പൂര്‍ത്തിയായി. ഇനി ഇന്ത്യന്‍ ഷെഡ്യൂള്‍ ആരംഭിക്കും.
മലയാളത്തിലെ എക്കാലത്തെയും വലിയ പ്രോജക്റ്റുമായാണ് സംവിധായകന്‍ പൃഥ്വിരാജ് ഇത്തവണ എത്തുന്നത്.

എമ്പുരാന്‍ കൂടി പൂര്‍ത്തിയാക്കിയാല്‍ മോഹന്‍ലാല്‍ തരുണ്‍മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ജോലികളിലേക്ക് കടക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :