സംസ്ഥാനം ചുട്ടുപൊള്ളുമ്പോള്‍ തിരുവനന്തപുരത്ത് ശക്തമായ മഴ ! വരും ദിവസങ്ങളിലും വേനല്‍ മഴയ്ക്ക് സാധ്യത

കേരള തീരത്ത് മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത

Kerala Weather, Rain
രേണുക വേണു| Last Modified വെള്ളി, 12 ഏപ്രില്‍ 2024 (15:28 IST)
Kerala Weather, Rain

ബംഗാള്‍ ഉള്‍ക്കടലില്‍ കിഴക്കന്‍ കാറ്റ് അനുകൂലമായി വരുന്നതിന്റെ ഫലമായി സംസ്ഥാനത്ത് ഇന്നും നാളെയും വേനല്‍ മഴ കൂടുതല്‍ ലഭിക്കാന്‍ സാധ്യത. മധ്യ, തെക്കന്‍ കേരളത്തിലാകും കൂടുതല്‍ മഴ ലഭ്യമാകുക. തിരുവനന്തപുരത്ത് ഇതിനോടകം മഴ ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരം വഞ്ചിയൂരില്‍ മഴയെ തുടര്‍ന്ന് റോഡില്‍ വെള്ളം കയറി.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.കേരള തീരത്ത് മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത. കന്യാകുമാരി പ്രദേശം, ഗള്‍ഫ് ഓഫ് മാന്നാര്‍, അതിനോട് ചേര്‍ന്ന തെക്കന്‍ തമിഴ്‌നാട് തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :