അനുബന്ധ വാര്‍ത്തകള്‍
- 7 മില്ല്യൺ+ കാഴ്ചക്കാർ!! 'ദേവദൂതർ പാടി' ഇന്റർനെറ്റിനെ ആളിക്കത്തിക്കുന്നു
- 50 ദിവസങ്ങൾ,'പ്രകാശൻ പറക്കട്ടെ'ഇന്നത്തോടെ തിയേറ്ററുകളിലെ പ്രദർശനം തീരും
- ചാക്കോച്ചൻ മോഡൽ ഡാൻസ്,'ദേവദൂതര്‍ പാടി'ക്ക് ചുവട് വെച്ച് ദുൽഖർ സൽമാനും
- 4.2 മില്യൺ കാഴ്ചക്കാര്‍, ഇപ്പോഴും യൂട്യൂബ് ട്രെൻഡിങ്ങിൽ മുന്നിൽ തന്നെ, 'ദേവദൂതർ പാടി' വീഡിയോ സോങ് ഒരിക്കൽ കൂടി കാണാം
- കുഞ്ചാക്കോ ബോബനോട് ക്രഷ്,നിറം കണ്ടപ്പോ തോന്നാത്തത് ഈ ഡാന്‍സ് കണ്ടപ്പോ തോന്നി; പുഴു സംവിധായിക രത്തീന പറയുന്നു
കുഞ്ചാക്കോ ബോബന്റെ നായികയായി ഗായത്രി ശങ്കര്‍,'ന്നാ താന്‍ കേസ് കൊട്' റിലീസിന് ദിവസങ്ങള്‍ മാത്രം
കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് പൊതുവാള് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ന്നാ താന്‍ കേസ് കൊട്' റിലീസിന് ദിവസങ്ങള്‍ മാത്രം. ആഗസ്റ്റ് 11ന് പ്രദര്‍ശനത്തിന് എത്തുന്ന സിനിമയുടെ പുതിയ പോസ്റ്റര്‍ പുറത്ത്.
കൊഴുമ്മല്‍ രാജീവന് അല്ലെങ്കില്‍ അംബാസ് രാജീവന് എന്നീ പേരുകളില്‍ അറിയപ്പെടുന്ന കഥാപാത്രമായി കുഞ്ചാക്കോബോബന് ചിത്രത്തിലുടനീളം ഉണ്ടാകും.ഗായത്രി ശങ്കറാണ് നായിക.
ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്,കനകം കാമിനി കലഹം തുടങ്ങിയ ചിത്രങ്ങള്‍ക്കു ശേഷമാണ് രതീഷ് പൊതുവാള് മൂന്നാമത്തെ സിനിമയുമായി എത്തുന്നത്.
സന്തോഷ് ടി. കുരുവിള നിര്‍മ്മിക്കുന്ന സിനിമയുടെ പൂജയും സ്വിച്ച് ഓണ്‍ കര്‍മ്മവും നടന്നു.വിനയ് ഫോര്‍ട്ട്, സൈജു കുറുപ്പ്, ജാഫര്‍ ഇടുക്കി, ഗായത്രി ശങ്കര്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.