'ഗരുഡന്‍' നവംബര്‍ മൂന്നിന്, സുരേഷ് ഗോപി ചിത്രത്തിനായി ആരാധകര്‍,ലീഗല്‍ ത്രില്ലറില്‍ ബിജുമേനോനും

കെ ആര്‍ അനൂപ്| Last Modified വെള്ളി, 27 ഒക്‌ടോബര്‍ 2023 (12:06 IST)
സിനിമ പ്രേമികള്‍ കാത്തിരിക്കുന്ന സുരേഷ് ഗോപി ചിത്രമാണ് ഗരുഡന്‍. സുരേഷ് ഗോപിയും ബിജുമേനോനും നേര്‍ക്കുനേര്‍ എത്തുന്നു എന്നതാണ് ആരാധകരെ ആവേശത്തില്‍ ആക്കുന്നത്.ലീഗല്‍ ത്രില്ലര്‍ സിനിമയുടെ ട്രെയിലര്‍ വളരെയധികം ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ പ്രമോഷന്‍ തിരക്കുകളിലാണ് താരങ്ങള്‍. നവംബര്‍ മൂന്നിനാണ് റിലീസ്. ഇപ്പോഴിതാ പുതിയ പോസ്റ്റര്‍ നിര്‍മ്മാതാക്കള്‍ പുറത്തിറക്കി.
ഗരുഡന്‍ അരുണ്‍ വര്‍മ്മയാണ് സംവിധാനം ചെയ്തിരിക്കുന്നത്.മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസിറ്റന്‍ സ്റ്റീഫന്‍ നിര്‍മ്മിക്കുന്ന ചിത്രം പ്രേക്ഷകരെ ത്രില്ലടിപ്പിക്കുമെന്ന ഉറപ്പ് നല്‍കുന്നു. 
'അഞ്ചാം പാതിര'യ്ക്ക് ശേഷം മിഥുന്‍ മാനുവല്‍ തോമസ് നിനക്കത് ഒരുക്കിയിരിക്കുന്ന സിനിമ നീതിക്ക് വേണ്ടി പോരാടുന്ന പോലീസ് ഓഫീസറുടേയും ഒരു കോളേജ് പ്രൊഫസറുടെയും ജീവിതത്തിലൂടെയാണ് കടന്ന് പോകുന്നത്.കേരള ആംഡ് പോലീസിന്റെ കമാന്റന്റ് ആയ ഹരീഷ് മാധവനായി സുരേഷ് ഗോപി വേഷമിടുന്നു. നിഷാന്ത് എന്ന കോളേജ് പ്രൊഫസര്‍ ആയി ബിജുമേനോനും എത്തുന്നു.ഭാര്യയും കുട്ടിയും ഒക്കെയുള്ള നിഷാന്ത് ഒരു നിയമപ്രശ്‌നത്തില്‍ പെടുകയും തുടര്‍ന്നുണ്ടാകുന്ന കാര്യങ്ങളും ഒക്കെയാണ് സിനിമ പറയുന്നത്.
 
 
 




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :