ലൂസിഫറിന് 400 തിയേറ്റർ, മധുരരാജയ്ക്ക് വെറും 130? മമ്മൂട്ടി – മോഹൻലാൽ ആരാധകർ കൊമ്പുകോർക്കുമ്പോൾ വിരൽ നീളുന്നത് ചില സത്യങ്ങളിലേക്കോ?

Last Updated: ബുധന്‍, 10 ഏപ്രില്‍ 2019 (15:45 IST)
വമ്പൻ പ്രതീക്ഷയുമായിട്ടായിരുന്നു മോഹൻലാൽ ആരാധകർ ലൂസിഫറിനായി കാത്തിരുന്നത്. ഒടുവിൽ പ്രതീക്ഷകൾക്കുമെല്ലാം അപ്പുറമാണ് പ്രിഥ്വി മോഹൻലാൽ ആരാധകർക്കായി കാത്തുവെച്ചത്. റിലീസ് ചെയ്ത് 8 ദിവസം കൊണ്ട് 100 കോടിയാണ് കളക്ട് ചെയ്തത്.

ഒരു മലയാള ചിത്രത്തിന് ഇതാദ്യമായിട്ടാണ് ഇത്രയും വലിയൊരു തുക ഇത്ര ചെറിയ ദിവസത്തിനുള്ളിൽ സ്വന്തമാക്കാൻ കഴിയുന്നത്. എന്നാൽ, 100 കോടി കളക്ട് ചെയ്തത് 400 തിയേറ്ററുകളിൽ നിന്നാണെന്നത് മറ്റൊരു വസ്തുതയാണ്. എന്നാൽ ഇപ്പോൾ വൈശാഖ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം മധുര രാജ റിലീസിന് ഒരുങ്ങുന്നത് വെറും 130 തിയേറ്ററുകളിലാണ്.

ഒരു ബിഗ് ബജറ്റ് ചിത്രത്തിന് 130 തിയേറ്റർ എന്നത് വളരെ പരിതാപകരമായ അവസ്ഥയാണ്, അതും ഒരു മെഗാ സ്റ്റാർ ചിത്രമായിട്ട് കൂടി. ഇതിനു എതിരെ ശക്തമായ പ്രതിഷേധങ്ങളും ട്രോളുകളുമായി മമ്മൂട്ടി ആരാധകർ രംഗത്ത് എത്തിയിരിക്കുകയാണ്. ഇതോടെ, മോഹൻലാൽ - മമ്മൂട്ടി ആരാധകർ തമ്മിലുള്ള ഫൈറ്റും സോഷ്യൽ മീഡിയകളിൽ തുടങ്ങി കഴിഞ്ഞു.

ഇതെല്ലാം വിരൽ ചൂണ്ടുന്നത് ഫിലിം എക്‌സിബിറ്റേഴ്‌സ് അസോസിയേഷനു നേരെയാണ്. അസോസിഷൻ പ്രസിഡന്റായ ആന്റണി പെരുമ്പാവൂരിനെതിരെയാണ് മമ്മൂട്ടി ആരാധകർ ചോദ്യങ്ങളുയർത്തുന്നത്. ആന്റണിയുടെ ആശിർവാദ് സിനിമാസ് ആണ് ലൂസിഫർ നിർമിച്ചത്. അതുകൊണ്ടു തന്നെ ചിത്രത്തിന് നാനൂറോളം തിയേറ്ററുകളിൽ ലോകമെമ്പാടും പ്രദർശനം ലഭിക്കുകയും ചെയ്തു. എന്നാൽ ലൂസിഫറിന്റെ സ്ക്രീനിംഗ് മധുരരാജയ്ക്ക് വേണ്ടിയോ മറ്റ് ചിത്രങ്ങൾക്ക് വേണ്ടിയോ കുറച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.

അസോസിയേഷൻ മധുരരാജയുടെ പ്രദർശനത്തിൽ കാര്യമായ ഇടപെടലുകൾ നടത്തി എന്ന് തന്നെയാണ് മമ്മൂട്ടി ഫാൻസും അടുത്ത വൃത്തങ്ങളും പറയുന്നത്. അതുകൊണ്ടാണ് കൂടുതൽ തിയേറ്ററുകൾ ലഭിക്കാത്തതെന്നും സൂചനയുണ്ട്. ആകെ 2 ചിത്രങ്ങൾക്കാണ് ഇനി വേൾഡ് വൈഡ് റിലീസ് അനുവദിച്ചിട്ടുള്ളത്. ആശിർവാദ് സിനിമാസിന്റെ തന്നെ കുഞ്ഞാലി മരയ്ക്കാർ ആണ് ആ ചിത്രം.

മമ്മൂട്ടിയുടെ മധുരരാജയ്ക്ക് മാത്രമല്ല, ഫഹദ് ഫാസിൽ നായകനായ ട്രാൻസിനും ഇതേ അവസ്ഥയാണൂള്ളത്. രണ്ടും ബിഗ് ബജറ്റ് ചിത്രങ്ങളാണെന്നതാണ് ദയനീ‍യമായ കാര്യം. ബിഗ് ബജറ്റ് ചിത്രങ്ങൾക്ക് മികച്ച റിലീസിംഗ് ലഭിച്ചില്ലെങ്കിൽ അത് വ്യവസായത്തെ തന്നെ ബാധിക്കുമെന്നാണ് ആരാധകർ പറയുന്നത്. നൂറു കോടിയും 200 കൊടിയുമൊക്കെ ചിത്രങ്ങൾ നല്ല കഥയും സംവിധാനവും ബിഗ് ബജറ്റ് ചിത്രവും മാത്രമായാൽ പോര, അതിനു മതിയായ തിയേറ്ററുകൾ വേണം. എന്നാൽ ഇവിടെ അത് അനുവധിക്കപെടുന്നില്ല.

ഇതാരുടെ ബുദ്ധിയാണ് , എന്താണ് നേട്ടം എന്നൊക്കെ മലയാള സിനിമക്ക് അകത്തും പുറത്തും ചർച്ചയായി കഴിഞ്ഞു. മമ്മൂട്ടി ചിത്രമായ മാമാങ്കത്തിന് ലോകമെബാടും പ്രദർശനം അനുവദിക്കപ്പെട്ടിട്ടുണ്ട് എന്നും റിപോർട്ടുകൾ പുറത്തു വരുന്നുണ്ട്. ഇപ്പോൾ ഉയരുന്ന ഈ ആരോപണങ്ങളോട് അസോസിയേഷനോ മോഹൻലാൽ - മമ്മൂട്ടി ചിത്രങ്ങളുടെ അണിയറ പ്രവർത്തകരോ പ്രതികരിച്ചിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ
മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്ന് പൃഥ്വി

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; ...

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?
നയൻതാര പ്രധാന വേഷത്തിലെത്തിയ മൂക്കുത്തി അമ്മൻ വലിയ ഹിറ്റായിരുന്നു. ചിത്രത്തിന്റെ രണ്ടാം ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ
മീനാക്ഷിയുടെ പിറന്നാൾ ഇത്തവണ ദിലീപും കാവ്യയും വലിയ ആഘോഷമാക്കി

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

തിരുവനന്തപുരത്ത് ഐബി ജീവനക്കാരിയുടെ ആത്മഹത്യ; ഐബിയില്‍ ജോലി ...

തിരുവനന്തപുരത്ത് ഐബി ജീവനക്കാരിയുടെ ആത്മഹത്യ; ഐബിയില്‍ ജോലി ചെയ്തിരുന്ന യുവാവ് ബന്ധത്തില്‍ നിന്ന് പിന്മാറിയത് മരണകാരണം
തിരുവനന്തപുരത്ത് ഐബി ജീവനക്കാരിയുടെ ആത്മഹത്യയുടെ കാരണം ഐബിയില്‍ ജോലി ചെയ്തിരുന്ന യുവാവ് ...

എംഡിഎംഎയുമായി തൃശൂര്‍ സ്വദേശികളായ യുവതിയും മകനും പിടിയില്‍; ...

എംഡിഎംഎയുമായി തൃശൂര്‍ സ്വദേശികളായ യുവതിയും മകനും പിടിയില്‍; കച്ചവടം വിദ്യാര്‍ഥികള്‍ക്കിടയില്‍
അശ്വതി ഉള്‍പ്പെട്ട സംഘം വര്‍ഷങ്ങളായി ലഹരി വസ്തുക്കള്‍ ഉപയോഗിക്കുകയും കച്ചവടം നടത്തുകയും ...

വീടിനടുത്തോ നാട്ടിലോ ലഹരി ഉപയോഗം ഉണ്ടോ? ധൈര്യമായി വിളിക്കൂ, ...

വീടിനടുത്തോ നാട്ടിലോ ലഹരി ഉപയോഗം ഉണ്ടോ? ധൈര്യമായി വിളിക്കൂ, പേര് വിവരങ്ങള്‍ രഹസ്യമായിരിക്കും
ജനുവരിയില്‍ 'യോദ്ധാവ്' നമ്പര്‍ വഴി ലഹരി ഇടപാട് വിവരങ്ങള്‍ പൊലീസിനെയോ എക്‌സൈസിനെയോ ...

വയോധികയെ പീഡിപ്പിച്ച കേസിൽ 52 കാരനെ പോലീസ് പിടികൂടി

വയോധികയെ പീഡിപ്പിച്ച കേസിൽ 52 കാരനെ പോലീസ് പിടികൂടി
55 കാരിയായ വയോധികയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന പരാതിയിൽ 52 കാരനെ പോലീസ് പിടികൂടി. ...

നോര്‍ക്ക ട്രിപ്പിള്‍ വിന്‍: ജര്‍മ്മനിയില്‍ 250 ...

നോര്‍ക്ക ട്രിപ്പിള്‍ വിന്‍: ജര്‍മ്മനിയില്‍ 250 നഴ്‌സുമാര്‍ക്ക് അവസരം
കേരളത്തില്‍ നിന്നും ജര്‍മ്മനിയിലേയ്ക്കുളള നഴ്‌സിംഗ് റിക്രൂട്ട്‌മെന്റിനായുളള നോര്‍ക്ക ...