പി എം നരേന്ദ്രമോദി; സിനിമാ റിലീസ് തടയാനാവില്ല, ഹർജി തള്ളി സുപ്രീംകോടതി

ചിത്രത്തിനു സെൻസർ സർട്ടിഫിക്കറ്റ് പോലും ലഭിച്ചിട്ടില്ലെന്നും ഈ ഘട്ടത്തിൽ ഇടപെടാനാവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി.

Last Modified ചൊവ്വ, 9 ഏപ്രില്‍ 2019 (14:12 IST)
പിഎം നരേന്ദ്രമോദി എന്ന സിനിമയുടെ റിലീസ് തടയണമെന്ന ഹർജി സുപ്രീം കോടതി തള്ളി. ചിത്രത്തിനു സെൻസർ സർട്ടിഫിക്കറ്റ് പോലും ലഭിച്ചിട്ടില്ലെന്നും ഈ ഘട്ടത്തിൽ ഇടപെടാനാവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി.

വിവേക് ഒബ്രോയ് നരേന്ദ്രമോദിയായി വേഷമിടുന്ന ചിത്രം തെരഞ്ഞെടുപ്പ് കാലത്ത് റിലീസ് ചെയ്യാൻ അനുവദിക്കരുത് എന്നാവശ്യപ്പെട്ടു സമർപ്പിച്ച ഹർജിയാണ് കോടതി തള്ളിയത്. ചിത്രത്തിനു സെൻസർ സർട്ടിഫിക്കറ്റ് പോലും ലഭിച്ചിട്ടില്ല. ഈ ഘട്ടത്തിൽ കോടതി ഇടപെടുന്നില്ലെന്നും കോടതി വ്യക്തമാക്കി.

ചിത്രം മാതൃക പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണോയെന്ന കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനാണ് തീരുമാനമെടുക്കെണ്ടതെന്ന് കോടതി അഭിപ്രായപ്പെട്ടു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :