പുത്തന്‍ നേട്ടം ! 2024ലെ തെന്നിന്ത്യന്‍ സിനിമകളിലെ ഏറ്റവും വലിയ ബോക്‌സ് ഓഫീസ് വിജയങ്ങളുടെ പട്ടികയിലും മുന്നില്‍ മഞ്ഞുമ്മല്‍ ബോയ്‌സ്

Manjummel Boys
Manjummel Boys
കെ ആര്‍ അനൂപ്| Last Modified വെള്ളി, 15 മാര്‍ച്ച് 2024 (18:51 IST)
ഫെബ്രുവരിയില്‍ മലയാള സിനിമയ്ക്ക് ഹാട്രിക് വിജയമാണ് നേടാനായത്. പ്രേമലു,ഭ്രമയുഗം, മഞ്ഞുമ്മല്‍ ബോയ്‌സ് തുടങ്ങിയവയാണ് ഹാട്രിക് ഹിറ്റുകള്‍. 60 കോടിയില്‍ കൂടുതല്‍ ഭ്രമയുഗം നേടി.പ്രേമലു 100 കോടി കടന്ന് പ്രദര്‍ശനം തുടരുകയാണ്.

2024 ല്‍ ഇതുവരെ റിലീസ് ചെയ്യപ്പെട്ട തെന്നിന്ത്യന്‍ സിനിമകളില്‍ ഏറ്റവും വലിയ ബോക്‌സ് ഓഫീസ് വിജയങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് നിലവില്‍ മഞ്ഞുമ്മല്‍ ബോയ്‌സ്.തെലുങ്ക് സൂപ്പര്‍താരം മഹേഷ് ബാബു നായകനായ ഗുണ്ടൂര്‍ കാരത്തെയും സിനിമ മറികടന്നു. ഈ ചിത്രത്തെ മറികടന്നാണ് രണ്ടാം സ്ഥാനം സ്വന്തമാക്കിയിരിക്കുന്നത്.ഗുണ്ടൂര്‍ കാരത്തിന്റെ ആഗോള ക്ലോസിംഗ് ബോക്‌സ് ഓഫീസ് 170 കോടിയായിരുന്നു. അതേസമയം ഈ വര്‍ഷത്തെ ടോപ്പ് 10 സൗത്ത് ഇന്ത്യന്‍ ചിത്രങ്ങളുടെ ലിസ്റ്റില്‍ അഞ്ച് ചിത്രങ്ങളും മലയാളത്തില്‍ നിന്നുള്ളതാണ്.

രണ്ടാം സ്ഥാനത്ത് പ്രേമലുവും സ്ഥാനത്ത് ഭ്രമയുഗവും എട്ടാം സ്ഥാനത്ത് അബ്രഹാം ഓസ്‌ലറും ആണ്. ഒമ്പതാം സ്ഥാനത്ത് മോഹന്‍ലാലിന്റെ മലൈക്കോട്ടൈ വാലിബനും ഉണ്ട്.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :