കെ ആര്‍ അനൂപ്|
Last Modified വെള്ളി, 15 മാര്‍ച്ച് 2024 (13:39 IST)
മലയാള സിനിമയെക്കാളും എത്രയോ വലിയ മാര്‍ക്കറ്റ് ആണ് തമിഴ് സിനിമയ്ക്കുള്ളത്. ഇന്ത്യന്‍ സിനിമയിലെ ടോട്ടല്‍ ബിസിനസിന്റെ കാര്യമെടുത്താല്‍ ഹോളിവുഡ് രണ്ടോ മൂന്നോ സ്ഥാനത്ത് തന്നെ ഉണ്ടാകും. തമിഴിലെ ഒരു സൂപ്പര്‍താരത്തിന്റെ സിനിമയ്ക്ക് നല്ല അഭിപ്രായം ആദ്യം തന്നെ വന്നാല്‍ നിര്‍മ്മാതാവിന് പിന്നെ തിരിഞ്ഞുനോക്കേണ്ടി വരില്ല. തമിഴ് സിനിമയ്ക്ക് ഏറ്റവും അധികം ആരാധകരുള്ള നാടാണ് കേരളം. കേരളപോക്‌സ് ഓഫീസില്‍ വിജയ് ചിത്രം ലിയോയാണ് ഏറ്റവുമധികം കളക്ഷന്‍ നേടിയ ചിത്രം. ഇപ്പോഴത്തെ തമിഴ് സിനിമയില്‍ ഏറ്റവുമധികം ജനപ്രീതിയുള്ള നടന്മാരുടെ ലിസ്റ്റ് ആണ് പുറത്തുവന്നിരിക്കുന്നത്.
ഫെബ്രുവരിയിലെ ലിസ്റ്റ് ആണ് പ്രമുഖ മീഡിയ കണ്‍സണ്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്‌സ് മീഡിയ പുറത്തു വിട്ടിരിക്കുന്നത്. 2024 പിറന്നശേഷം തമിഴ് സിനിമയില്‍ വലിയ വിജയങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല. ധനുഷിന്റെ ക്യാപ്റ്റന്‍ മില്ലറും ശിവകാര്‍ത്തികേയന്റെ അയലാനുമാണ് തരക്കേടില്ലാത്ത പ്രകടനം കാഴ്ചവെച്ചത്. തമിഴ് സിനിമകള്‍ പരാജയമായപ്പോള്‍ മലയാളത്തിന്റെ മഞ്ഞുമ്മല്‍ ബോയ്‌സ് കോളിവുഡില്‍ തരംഗമാകുകയാണ്.
വമ്പന്‍ റിലീസുകള്‍ ഒന്നും ഫെബ്രുവരിയില്‍ ഇല്ലാത്തതിനാല്‍ ജനുവരിയിലെ ലിസ്റ്റില്‍ വലിയ മാറ്റം ഒന്നും വന്നിട്ടില്ല. കഴിഞ്ഞ മാസത്തെ ലിസ്റ്റില്‍ നിന്ന് ഒരു മാറ്റം ഉണ്ടായിട്ടുണ്ട് ഇത്തവണ. ജനുവരിയില്‍ ഒന്‍പതാം സ്ഥാനത്തായിരുന്നു വിക്രം നിലമെച്ചപ്പെടുത്തി. നിലവില്‍ എട്ടാം സ്ഥാനത്താണ് നടന്‍.എട്ടാം സ്ഥാനത്ത് ഉണ്ടായിരുന്ന വിജയ് സേതുപതി ഒന്‍പതാം സ്ഥാനത്തേക്കും മാറി.
ഒന്നാം സ്ഥാനത്ത് വിജയ്, രണ്ടാം സ്ഥാനത്ത് അജിത്ത്, മൂന്നാം സ്ഥാനത്ത് സൂര്യ, നാലാമത് രജനികാന്ത്, അഞ്ചാമത് ധനുഷ്, ആറാമത് കമല്‍ഹാസന്‍, ഏഴാമത് ശിവ കാര്‍ത്തികേയന്‍, എട്ടാമത് വിക്രം, ഒമ്പതാമത് വിജയസേതുപതി, പത്താം സ്ഥാനത്ത് കാര്‍ത്തിയും തുടരുന്നു.