അനുബന്ധ വാര്‍ത്തകള്‍
- ‘ദിലീപിനെ കുടുക്കാൻ ശ്രീകുമാർ മേനോൻ നടത്തിയ തട്ടിപ്പ് മാത്രമാണീ സിനിമ‘
- ശ്രീകുമാറിന്റെ മാർക്കറ്റിംഗ് മികച്ചത്, രണ്ടാമൂഴം സംഭവിക്കും: വിവാദങ്ങളോട് പ്രതികരിച്ച് മോഹൻലാൽ
- രണ്ടാമൂഴത്തിലല്ല മഹാവീർ കർണ്ണനിൽ ഭീമനായി മോഹൻലാൽ?
- ‘കഞ്ഞി പ്രതീക്ഷിച്ച് പോയിട്ട് ബിരിയാണി കിട്ടിയ അവസ്ഥ’- ഒടിയനു മുന്നിൽ അടിപതറാതെ ജോസഫ്
- 3 ദിവസം, 60 കോടി; അവിശ്വസനീയം!
നെഗറ്റീവ് റിവ്യൂകളിൽ വീഴില്ല, 'ഒടിയൻ' പഠിപ്പിക്കുന്നത്!
നെഗറ്റീവ് റിവ്യൂകളിൽ വീഴില്ല, 'ഒടിയൻ' പഠിപ്പിക്കുന്നത്!
മോഹൻലാലിനെ നായകനാക്കി ശ്രീകുമാർ മേനോൻ സംവിധാനം ചെയ്‌ത ചിത്രമാണ് 'ഒടിയൻ'. റിലീസ് ചെയ്‌ത് ആദ്യ ദിനം കഴിയുന്നതിന് മുമ്പുതന്നെ നെഗറ്റീവ് റിവ്യൂകളുടെ പെരുമഴയായിരുന്നു ചിത്രത്തിനെ തേടിയെത്തിയത്. എന്നാൽ അതിലൊന്നും തളരാതെ തന്നെ പൊരുതി നിൽക്കുകയാണ് ചിത്രം.
ഡിസംബർ 14ന് റിലീസ് ചെയ്ത ചിത്രം അമ്പത് കോടി ക്ലബിൽ ഇടം പിടിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇതുവരെയായി 60 കോടിക്ക് മുകളിൽ ചിത്രം നേടിയെന്നാണ് അണിയറപ്രവർത്തകർ അവകാശപ്പെടുന്നത്.
ആദ്യ ദിവസം ഇന്ത്യയില്‍ നിന്ന് 16.48 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. ഒരു മലയാളം സിനിമയ്‍ക്ക് കിട്ടുന്ന ഏറ്റവും വലിയ ഓപ്പണിംഗ് ആണ് ഇത്തെന്നും അണിയറപ്രവർത്തകർ അവകാശപ്പെടുന്നു.
നെഗറ്റീവ് റിവ്യൂകളുടെ പെരുമഴ പെയ്‌തിട്ടും ചിത്രം ഇതിനോടൊക്കെ പൊരുതി നിൽക്കുകതന്നെയാണ്. പല വിമർശനങ്ങൾ വന്നെങ്കിലും ചിത്രത്തിന്റെ കളക്ഷനിൽ യാതൊരു കുറവും സംഭവിച്ചിട്ടില്ല.