അനുബന്ധ വാര്‍ത്തകള്‍
- ഹോട്ട് ലുക്കിൽ നസ്രിയ; ചിത്രം വൈറൽ
- 'മകന് ജനിക്കുന്നതിന് മുമ്പ് അവര്‍ക്കുണ്ടായ മകളാണ് ഞാന്‍': മേഘ്നയെ കുറിച്ച് നസ്രിയ
- നസ്രിയയുടെ തിരിച്ചുവരവ്, ബേസിൽ കിടിലോൽക്കിടിലം; സൂഷ്മദർശിനി എങ്ങനെ? ആദ്യ പ്രതികരണം പുറത്ത്
- 'നസ്രിയ അൺസഹിക്കബിൾ, ക്യൂട്ട്നെസ്സ് വാരി വിതറുന്നുണ്ട്': നടിക്കെതിരെ സൈബർ ആക്രമണം
- കൈ മാത്രമല്ലെ കിട്ടാതിരുന്നത്, കപ്പ് കിട്ടി ഗയ്സ് എന്ന് ബേസിൽ, അവിടെയും ട്രോളി നസ്രിയ
'കല്യാണം കഴിഞ്ഞു, എന്നിട്ടും കുട്ടിക്കളി മാറിയിട്ടില്ല': ഉമ്മയുടെ അടുത്ത് നിന്നും പിച്ച് കിട്ടാറുണ്ടെന്ന് നസ്രിയ
എല്ലാ പെൺകുട്ടികളും നേരിടുന്ന ആ പ്രശ്നം താനും അഭിമുഖീകരിക്കാറുണ്ടെന്ന് നസ്രിയ
10 വർഷമായി നസ്രിയ-ഫഹദ് ഫാസിൽ വിവാഹം കഴിഞ്ഞിട്ട്. വിവാഹത്തോടെ നാസിയ അഭിനയത്തിൽ നിന്നും ഇടവേള എടുത്തു. ശേഷം നാല് വർഷം കഴിഞ്ഞ് കൂടെ ചെയ്തു. അതിനുശേഷം ഓരോ രണ്ട് വർഷത്തെ ഗ്യാപ്പിലും ഓരോ സിനിമകൾ വീതം നസ്രിയ ചെയ്തു. സൂഷ്മദർശിനി ആണ് ഈ ലിസ്റ്റിൽ അവസാനത്തേത്. ചിത്രത്തിന്റെ പ്രൊമോഷന് വന്നപ്പോൾ നസ്രിയ കേട്ട ഏറ്റവും വലിയ വിമർശനമായിരുന്നു 'ഇപ്പോഴും കുട്ടിക്കളി മാറിയിട്ടില്ല' എന്നത്.
ഇപ്പോഴിതാ, ഇക്കാര്യം പറഞ്ഞ് തന്റെ ഉമ്മ വരെ തന്നെ വഴക്കുപറയാറുണ്ടെന്ന് പറയുകയാണ് നസ്രിയ. കുട്ടിക്കളി മാറാത്തതിന് തനിക്ക് ഇപ്പോഴും ഉമ്മച്ചിയുടെ അടുത്തുനിന്ന് പിച്ച് കിട്ടാറുണ്ടെന്നും മുടി വെട്ടുന്നതിനൊക്കെ വഴക്ക് പറയാറുണ്ടെന്നും നസ്രിയ പറഞ്ഞു. മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
കുട്ടിക്കളി മാറാത്തതിന് എനിക്ക് ഇപ്പോഴും ഉമ്മച്ചിയുടെ അടുത്തുനിന്ന് പിച്ചൊക്കെ കിട്ടാറുണ്ട്. ഉമ്മ എന്റെ കല്യാണമൊക്കെ കഴിഞ്ഞ് വലിയ കുട്ടിയായി എന്ന് ഇടയ്ക്കിടെ ഉമ്മച്ചിയെ ഓര്‍മിപ്പിക്കാറുണ്ട്. ഞാന്‍ സീരിയസ് ആയാല്‍ ഭയങ്കര സീരിയസാണ്. കുട്ടിക്കളി മാറാത്തതിന് ഇപ്പോള്‍ വഴക്ക് ഒന്നുമില്ല. പിന്നെ എല്ലാ അമ്മമാരെയും പോലെ മുടി വെട്ടുന്നതിനൊക്കെ ഉമ്മ വഴക്ക് പറയാറുണ്ട്. അത് പിന്നെ എല്ലാ പെണ്‍കുട്ടികളും നേരിടുന്ന പ്രശ്നമല്ലേ, എന്നും നസ്രിയ ചോദിക്കുന്നു.