Nayanthara - Vignesh Shivan marriage streaming : 'വിഘ്‌നേഷ് ശിവന്‍ വിവാഹ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത് നെറ്റ്ഫ്‌ളിക്‌സിന് പിടിച്ചില്ല !' നയന്‍സ്-വിക്കി വിവാഹം സംപ്രേഷണം ചെയ്യാനുള്ള കരാര്‍ റദ്ദാക്കിയത് ഇക്കാരണത്താല്‍

രേണുക വേണു| Last Modified ശനി, 16 ജൂലൈ 2022 (15:26 IST)

Nayanthara - Vignesh Shivan marriage streaming : നയന്‍താര-വിഘ്‌നേഷ് ശിവന്‍ വിവാഹ വീഡിയോ സംപ്രേഷണം ചെയ്യുന്നതില്‍ നിന്ന് നെറ്റ്ഫ്‌ളിക്‌സ് പിന്മാറിയത് വിഘ്‌നേഷ് ശിവന്‍ കാരണമെന്ന് റിപ്പോര്‍ട്ട്. ഒ.ടി.ടി. പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സ് നേരത്തെ 25 കോടിക്ക് വിവാഹ വീഡിയോയുടെ സംപ്രേഷണ അവകാശം സ്വന്തമാക്കിയിരുന്നു. എന്നാല്‍, ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ പ്രകാരം ഈ കരാര്‍ നെറ്റ്ഫ്‌ളിക്‌സ് തന്നെ റദ്ദാക്കി. എന്തായാലും നയന്‍താര-വിഘ്‌നേഷ് ശിവന്‍ വിവാഹ വീഡിയോ കാത്തിരുന്ന ആരാധകര്‍ക്ക് നിരാശയാണ് ഫലം.

വിവാഹത്തിന്റെ ഒന്നാം മാസം ആഘോഷിക്കുന്ന വേളയില്‍ വിഘ്‌നേഷ് ശിവന്‍ തങ്ങളുടെ വിവാഹ ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു. ഷാരൂഖ് ഖാന്‍, രജനികാന്ത് തുടങ്ങിയ പ്രമുഖ താരങ്ങള്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയ ചിത്രങ്ങള്‍ അടക്കമാണ് വിഘ്‌നേഷ് പങ്കുവെച്ചത്. ആരാധകര്‍ കാത്തിരിക്കുന്ന ഇത്തരം ചിത്രങ്ങള്‍ പുറത്തുവന്ന സ്ഥിതിക്ക് ഇനി വിവാഹ വീഡിയോ സംപ്രേഷണം ചെയ്യുന്നതുകൊണ്ട് തങ്ങള്‍ക്ക് ഗുണമൊന്നും ഇല്ലെന്നാണ് നെറ്റ്ഫ്‌ളിക്‌സിന്റെ നിലപാട്. വിവാഹ ചിത്രങ്ങള്‍ വിഘ്‌നേഷ് ശിവന്‍ പങ്കുവെച്ചതുകൊണ്ടാണ് വീഡിയോ സംപ്രേഷണം ചെയ്യാനുള്ള കരാറില്‍ നിന്ന് നെറ്റ്ഫ്‌ളിക്‌സ് പിന്നോട്ടുപോയതെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, വീഡിയോ സംപ്രേഷണം ചെയ്യാന്‍ വൈകുന്നതുകൊണ്ടാണ് വിഘ്‌നേഷ് വിവാഹ ചിത്രങ്ങള്‍ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ പങ്കുവെച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മഹാബലിപുരത്തെ ആഡംബര റിസോര്‍ട്ടില്‍ വെച്ചാണ് നയന്‍താര-വിഘ്‌നേഷ് ശിവന്‍ വിവാഹം നടന്നത്. വിവാഹത്തിനുള്ള എല്ലാ ചെലവും വഹിച്ചത് നെറ്റ്ഫ്‌ളിക്‌സാണെന്ന് റിപ്പോര്‍ട്ടുണ്ട്. ഭക്ഷണം, സുരക്ഷാ ക്രമീകരണം, മേക്കപ്പ് തുടങ്ങി എല്ലാ ചെലവും നെറ്റ്ഫ്‌ളിക്‌സാണ് വഹിച്ചതെന്നാണ് വിവരം. വിവാഹത്തിന്റെ സംപ്രേഷണ അവകാശം ഉള്ളതുകൊണ്ടാണ് നെറ്റ്ഫ്‌ളിക്‌സ് ഇത്ര ഭീമമായ തുക ചെലവഴിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിവാഹം സംപ്രേഷണം ചെയ്യാനുള്ള കരാര്‍ റദ്ദാക്കിയ സാഹചര്യത്തില്‍ ഈ പണം നയന്‍താരയും വിഘ്‌നേഷ് ശിവനും നെറ്റ്ഫ്‌ളിക്‌സിന് തിരിച്ചുനല്‍കാനും സാധ്യതയുണ്ട്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :