നയൻതാരയെ കുറ്റപ്പെടുത്തി ഒന്നും പറഞ്ഞിട്ടില്ല, അവരോടെനിക്ക് ബഹുമാനം മാത്രം: മാളവിക

അഭിറാം മനോഹർ| Last Modified തിങ്കള്‍, 13 ഫെബ്രുവരി 2023 (19:23 IST)
യൂട്യൂബ് ചാനൽ അഭിമുഖത്തിനെതിരെ നടത്തിയ പരാമർശത്തിൽ വിശദീകരണവുമായി നടി മാളവിക മോഹൻ. നായികമാരെ ലേഡി സൂപ്പർസ്റ്റാർ എന്ന് വിളിക്കാതെ സൂപ്പർ സ്റ്റാർ എന്ന് വിളിച്ചാൽ മതിയെന്ന മാളവികയുടെ പരാമർശത്തിനെതിരെ ആരാധകർ രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് മാളവികയുടെ വിശദീകരണം.

ലേഡി സൂപ്പർ സ്റ്റാർ എന്ന വിശേഷണം ഇഷ്ടമല്ല, നായികമാരെയും നായകന്മാരെയും സൂപ്പർ സ്റ്റാർ എന്ന് വിളിക്കുന്ന സാഹചര്യം ഉണ്ടാകണം. ലേഡി സൂപ്പർ സ്റ്റാർ എന്നാലെന്താണ്? അതിലെ ലേഡി എന്നതിൻ്റെ ആവശ്യമെ ഇല്ല. ദീപികയെയും ആലിയയെയും കത്രീനയെയുമെല്ലാം സൂപ്പർ സ്റ്റാർ എന്ന് തന്നെയല്ലെ വിളിക്കുന്നത്. എന്ന് മാളവിക ചോദിച്ചിരുന്നു. ഇതിലെ ലേഡി സൂപ്പർ സ്റ്റാർ പ്രയോഗം നയൻതാരയുമായി ബന്ധപ്പെടുത്തിയാണ് നയൻതാര ആരാധകർ രംഗത്ത് വന്നത്.

ഞാൻ നയൻതാരയെ ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്നു. ഒരു സീനിയർ എന്നനിലയിൽ അവരെ ഞാൻ അവിശ്വസനീയതയോടെയാണ് കാണുന്നത്. എൻ്റെ അഹിപ്രായം സ്ത്രീ അഭിനേതാക്കളെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്ന പദത്തെ പറ്റിയാണ്. ഏതെങ്കിലും പ്രത്യേക താരത്തെ പറ്റിയല്ല. മാളവിക പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :